SWISS-TOWER 24/07/2023

മരുന്നടിച്ചോ എന്നറിയാന്‍ നടിമാരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ നടന്നത്! രാഗിണി ദ്വിവേദി മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്തു പരിശോധനയ്ക്കു നല്‍കി; സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ച് ഉദ്യോഗസ്ഥരോട് തട്ടിക്കയറി സഞ്ജന ഗല്‍റാണി

 


ബംഗളൂരു: (www.kvartha.com 12.09.2020) ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്തു നല്‍കി തട്ടിപ്പിനു ശ്രമിച്ചതായി റിപ്പോര്‍ട്ട്. പരിശോധനയ്ക്കിടെ നടിയുടെ തട്ടിപ്പു കണ്ടുപിടിച്ച ഡോക്ടര്‍മാര്‍ ഉടന്‍തന്നെ വിവരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചു.

മല്ലേശ്വരത്തെ കെ സി ജനറല്‍ ആശുപത്രിയിലാണു രാഗിണിയെ വ്യാഴാഴ്ച ഡ്രഗ് ടെസ്റ്റിനായി കൊണ്ടുവന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്തുന്നതിനായാണ് ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുവന്നത്. മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്താല്‍ താപനില കുറയുകയും ശരീരോഷ്മാവിനു തുല്യമാകുകയും ചെയ്യും.

മരുന്നടിച്ചോ എന്നറിയാന്‍ നടിമാരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ നടന്നത്! രാഗിണി ദ്വിവേദി മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്തു പരിശോധനയ്ക്കു നല്‍കി; സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ച് ഉദ്യോഗസ്ഥരോട് തട്ടിക്കയറി സഞ്ജന ഗല്‍റാണി

നടി സാംപിളില്‍ വെള്ളം ചേര്‍ത്തുവെന്നു കണ്ടെത്തിയതോടെ വീണ്ടും സാംപിള്‍ നല്‍കാന്‍ ആവശ്യപ്പെടുകയും അതില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കുകയും ചെയ്തു.

രാഗിണിയുടെ പെരുമാറ്റം 'ലജ്ജാകരവും നിര്‍ഭാഗ്യകരവുമാണ്' എന്ന് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച മജിസ്ട്രേറ്റിനു മുന്നില്‍ നടിയെ ഹാജരാക്കിയപ്പോള്‍ ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചു. ഇതോടെ മൂന്നു ദിവസത്തേക്കു കൂടി നടിയെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

മരുന്നടിച്ചോ എന്നറിയാന്‍ നടിമാരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ നടന്നത്! രാഗിണി ദ്വിവേദി മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്തു പരിശോധനയ്ക്കു നല്‍കി; സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ച് ഉദ്യോഗസ്ഥരോട് തട്ടിക്കയറി സഞ്ജന ഗല്‍റാണി

ബംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് കന്നട സിനിമാ മേഖലയില്‍ നിന്നും ആദ്യം അറസ്റ്റിലാകുന്ന പ്രമുഖ നടിയാണ് രാഗിണി. സെപ്തംബര്‍ നാലിനാണ് രാഗിണി അറസ്റ്റിലാകുന്നത്. സുഹൃത്തായ രവിശങ്കറില്‍നിന്നും വിദേശിയായ സൈമണില്‍നിന്നും നടി ലഹരിമരുന്നു വാങ്ങിയെന്നാണു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. സൈമണ്‍ നടിക്ക് അവരുടെ യെലഹങ്കയിലെ വീട്ടില്‍ മയക്കുമരുന്ന് എത്തിച്ചതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മയക്കുമരുന്നിനായി രാഗിണി സൈമണ് അയച്ച വാട്‌സ് ആപ്പ് മെസ്സേജും കണ്ടെത്തിയിരുന്നു.

അതേസമയം അറസ്റ്റിലായ മറ്റൊരു നടി സഞ്ജന ഗല്‍റാണിയെയും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവര്‍ സാംപിള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുകയും ചെയ്തു. പിന്നീട് ആവശ്യമായ ഉത്തരവുകള്‍ അഭിഭാഷകരെ കാണിച്ചതിനു ശേഷമാണ് സഞ്ജന പരിശോധനയ്ക്കു തയാറായത്. പരിശോധനഫലത്തിനു കാത്തിരിക്കുകയാണു പൊലീസ്.

Keywords:  Ragini Dwivedi mixes water in urine sample to 'cheat' drug test, Bangalore, News, Cinema, Actress, Hospital, Treatment, Cheating, Doctor, Custody, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia