യഥാര്‍ഥ 'സെങ്കിനി'യുടെ ജീവിതം മനസില്‍ നീറ്റലുണ്ടാക്കുന്നു; പാര്‍വതി ഇപ്പോഴും ഓലമേഞ്ഞ കുടിലിലാണ് കുടുംബസമേതം താമസിക്കുന്നത്, വീട് വച്ചു നല്‍കുമെന്ന് നടന് രാഘവ ലോറന്‍സ്
Nov 10, 2021, 12:06 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 10.11.2021) സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന നടന് സൂര്യയുടെ 'ജയ് ഭീം' എന്ന തമിഴ് ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മുന്നേറുകയാണ്. തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് ദൃശ്യാവതരണമായി എത്തിയത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെയുണ്ടായ പൊലീസ് ആക്രമണമാണ്. ഈ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണും ഭാര്യ പാര്‍വതിയും അവരുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ, ജയ് ഭീം സിനിമയിലെ യഥാര്‍ഥ സംഭവത്തില്‍ നിയമപോരാട്ടം നടത്തിയ പാര്‍വതിക്ക് സഹായവുമായി സംവിധായകനും നടനുമായ രാഘവ ലോറന്‍സ് എത്തിയിരിക്കുകയാണ്. പാര്‍വതിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് നടന് സഹായവുമായി എത്തിയത്. പാര്‍വതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് നല്‍കുമെന്ന് താരം പറഞ്ഞു.
സിനിമയുടെ സെങ്കിനി എന്ന കഥാപാത്രത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പാര്‍വതിയുടെ ജീവിതം. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാര്‍വതി കുടുംബസമേതം താമസിക്കുന്നത്.
'രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ ദു:ഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വതിക്ക് വീട് വച്ചു നല്‍കുമെന്ന് ഞാന്‍ വാക്കു നല്കുന്നു', രാഘവ ലോറന്‍സിന്റെ വാക്കുകള്‍.
യഥാര്‍ഥ 'സെങ്കിനി'യുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടു. 1995ല്‍ മോഷണം ആരോപിക്കപ്പെട്ട് പൊലീസ് പിടിയിലായ രാജാക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സെങ്കിനിയായി ചിത്രത്തില്‍ വേഷമിട്ട മലയാളി നടി ലിജോ മോള് ഏറെ പ്രശംസയാണ് നേടുന്നത്.
Keywords: News, National, India, Chennai, Entertainment, Cinema, Actor, Cine Actor, Help, Raghava Lawrence promises house for Parvathi, whose life inspired Jai BhimA house for Rajakannu’s family 🙏🏼 #JaiBhim #Suriya @Suriya_offl @2D_ENTPVTLTD @rajsekarpandian @tjgnan @jbismi14 @valaipechu pic.twitter.com/nJRWHMPeJo
— Raghava Lawrence (@offl_Lawrence) November 8, 2021
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

