പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന ചിത്രം; രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ എത്തി; താരത്തിന്റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തിറക്കാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍

 


ചെന്നൈ: (www.kvartha.com 20.10.2021) ആരാധകര്‍ കാത്തിരുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന ചിത്രം, രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ എത്തി. ഒരു പതിറ്റാണ്ടിനുശേഷമാണ് പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്നത്. 

പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന ചിത്രം; രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ എത്തി; താരത്തിന്റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തിറക്കാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍

അതുകൊണ്ടുതന്നെ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രം ഇറങ്ങുന്നത് കാത്തിരിക്കുന്നത്. രാധേശ്യാമിന്റെ ടീസര്‍ പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23 ന് പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. അതിന് മുന്നോടിയായാണ് ബുധനാഴ്ച രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പ്രകാശനം ചെയ്തത്.

പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്ററില്‍ താരം ചിന്തയില്‍ മുഴുകി നില്‍കുന്ന ചിത്രമാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. ആരാണ് വിക്രമാദിത്യ എന്ന ക്യാപ്ഷനോടെ പുറത്തിറക്കിയ പോസ്റ്ററിനുള്ള ഉത്തരമാകും 23 ന് ഇറങ്ങുന്ന ടീസര്‍.

ഇതിനോടകം തന്നെ പുറത്തുവന്ന പോസ്റ്ററുകള്‍ എല്ലാം സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. പൂജാ ഹെഗ്ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മിക്കുന്നത്. ചിത്രം പൊങ്കല്‍ ദിവസമായ ജനുവരി 14 ന് പ്രദര്‍ശനത്തിന് എത്തും.

Keywords:  Radhe Shyam Teaser To Be Out On October 23, Makers Announce The Big News With A Brand New Poster!, Chennai, News, Cinema, Entertainment, Poster, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia