പ്രണയദിനത്തില്‍ വാലന്റൈന്‍സ് ഡേ സമ്മാനം; പ്രഭാസിന്റെയും പൂജ ഹെഗ്ഡെയുടെയും റൊമാന്റിക് ചിത്രമായ 'രാധേ ശ്യാം' ടീസര്‍ റിലീസ് ചെയ്തു

 



ചെന്നൈ: (www.kvartha.com 14.02.2021) ആരാധകര്‍ക്ക് വാലന്റൈന്‍സ് ഡേ സമ്മാനവുമായി പ്രഭാസിന്റെ റൊമാന്റിക് ചിത്രം രാധേ ശ്യാം ടീസര്‍ റിലീസ് ചെയ്തു. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തില്‍ വേഷമിടുന്നത്. പൂജ ഹെഗ്ഡെ ആണ് നായിക. പ്രേരണ എന്നാണ് കഥാപാത്രത്തിന്റെ പേര്.

രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ഹൈദരാബാദിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. ഇതിനായി റാമോജി റാവു ഫിലിം സിറ്റിയില്‍ വന്‍ സെറ്റ് ഉയരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. 30 കോടി രൂപ ചെലവിട്ടാണ് സെറ്റ് നിര്‍മ്മിച്ചത്.

പ്രണയദിനത്തില്‍ വാലന്റൈന്‍സ് ഡേ സമ്മാനം; പ്രഭാസിന്റെയും പൂജ ഹെഗ്ഡെയുടെയും റൊമാന്റിക് ചിത്രമായ 'രാധേ ശ്യാം' ടീസര്‍ റിലീസ് ചെയ്തു


തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും. സചിന്‍ ഖേദേകര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന
div>

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം 'സലാറി'ലാണ് ഇപ്പോള്‍ പ്രഭാസ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

    
Keywords:  News, National, India, Chennai, Love, Cinema, Entertainment, Actor, Radhe Shyam Teaser: On Valentine's Day, A Glimpse Of Prabhas And Pooja Hegde's Dreamy Love Story
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia