R Madhavan gets trolled | ചൊവ്വാ ദൗത്യത്തിന് ഐഎസ്ആര്‍ഒ ഹിന്ദു കലൻര്‍ ഉപയോഗിച്ചെന്ന് നടന്‍ മാധവന്‍; ട്രോളി നെറ്റിസൻസ്

 


മുംബൈ: (www.kvartha.com) നടന്‍ മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന റോകട്രി: ദി നമ്പി ഇഫക്റ്റ് പ്രഖ്യാപിച്ചതു മുതല്‍, അദ്ദേഹത്തിന്റെ ആരാധകരും ശാസ്ത്രപ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പക്ഷെ, ബഹിരാകാശത്തേക്ക് റോകറ്റ് വിക്ഷേപിക്കാനും ചൊവ്വയുടെ ഭ്രമണപഥത്തിലെത്താനും ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ (ഐഎസ്ആര്‍ഒ) ഹിന്ദു കലൻഡറായ പഞ്ചാംഗം സഹായിച്ചെന്ന് താരം അവകാശപ്പെട്ടതിന് ശേഷം ട്വിറ്ററില്‍ അദ്ദേഹം ട്രോളുകൾക്ക് ഇരയായി.
                          
R Madhavan gets trolled | ചൊവ്വാ ദൗത്യത്തിന് ഐഎസ്ആര്‍ഒ ഹിന്ദു കലൻര്‍ ഉപയോഗിച്ചെന്ന് നടന്‍ മാധവന്‍; ട്രോളി നെറ്റിസൻസ്
    
ആര്‍ മാധവന്‍ സയന്‍സ് എല്ലാവര്ക്കും രുചിക്കുന്നത് അല്ലെന്ന് നെറ്റിസണ്‍സ് പറയുന്നു. മാധവന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നെറ്റിസണ്‍സ് വളരെ നിരാശരായാണ് താരത്തെ ട്രോളുന്നത്. ഒരു ഉപയോക്താവ് എഴുതി, 'ശാസ്ത്രം എല്ലാവർക്കും രുചിക്കില്ല. ശാസ്ത്രം അറിയാത്തത് ശരിയാണ്. എന്നാല്‍ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് യാതൊരു ധാരണയുമില്ലാത്തപ്പോള്‍ നിങ്ങളുടെ വായ അടയ്ക്കുന്നതാണ് നല്ലത്'

ചില വാടസ്ആപ് കാര്യങ്ങള്‍ ഉദ്ധരിച്ച് സ്വയം പരിഹാസ്യമാകരുതെന്ന് മറ്റൊരാള്‍ കുറിച്ചു. 'ഇന്‍ഡ്യയുടെ ചൊവ്വാ ദൗത്യത്തെ കുറിച്ചുള്ള നടന്‍ മാധവന്റെ അവകാശവാദങ്ങളെ 'വിഡ്ഢിത്തം' എന്ന് വിളിക്കുന്നത് അതിശയോക്തിയല്ല, ഭയാനകമായ ആത്മവിശ്വാസത്തോടെയും വസ്തുതകളോടുള്ള തികഞ്ഞ അവഗണനയോടെയും ഏതാനും മിനിറ്റുകള്‍ അദ്ദേഹം വലിയ മണ്ടത്തരങ്ങളാണ് പറഞ്ഞത്' വേറൊരാള്‍ എഴുതി.
ഐഎസ്ആര്‍ഒയുടെ മുന്‍ ശാസ്ത്രജ്ഞനും എയ്റോസ്പേസ് എന്‍ജിനീയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ആര്‍ മാധവനാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഇൻഗ്ലീഷ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ജൂലൈ ഒന്നിന് റിലീസ് ചെയ്യും.

Keywords:  Latest-News, National, Top-Headlines, Mumbai, Actor, Troll, ISRO, Social-Media, Twitter, Cinema, Film, Actor R Madhavan, R Madhavan Gets Trolled, Hindu calendar, Mars mission, Rocketry, R Madhavan gets trolled for claiming ISRO used Hindu calendar for Mars mission at Rocketry promotiosn.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia