കൂട്ടുകാര്‍ കുള്ളനെന്ന് വിളിച്ച് കളിയാക്കുന്നു, എന്നെയൊന്ന് കൊന്നുതരുമോയെന്ന് പറഞ്ഞ് വിലപിച്ച ഒന്‍പത് വയസുകാരന്‍ സ്റ്റാറാവുന്നു; ക്വാഡന്റെ ആ വലിയ സ്വപ്നം സഫലമാക്കി ഗിന്നസ് പക്രു

 



കൊച്ചി: (www.kvartha.com 19.03.2020) കൂട്ടുകാര്‍ കുള്ളനെന്ന് വിളിച്ച് കളിയാക്കുന്നു, എന്നെയൊന്ന് കൊന്നുതരുമോയെന്ന് പറഞ്ഞ് വിലപിച്ച ഒന്‍പത് വയസുകാരനെ ആരും മറന്നു കാണില്ല. ബോഡി ഷെയ്മിങ്ങിന് വിധേയനായി പൊട്ടിക്കരയുന്ന ക്വാഡന്‍ ബെയില്‍സിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. സ്‌കൂള്‍ കഴിഞ്ഞെത്തിയ കുട്ടി അമ്മയോട് കരഞ്ഞുകൊണ്ട് പറയുന്ന ആവശ്യം ഏവരുടെയും ഉള്ളുലച്ചു. ക്വാഡന്റെ അമ്മ തന്നെയാണ് ആവീഡിയോ എടുത്തതും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതും.

കൂട്ടുകാര്‍ കുള്ളനെന്ന് വിളിച്ച് കളിയാക്കുന്നു, എന്നെയൊന്ന് കൊന്നുതരുമോയെന്ന് പറഞ്ഞ് വിലപിച്ച ഒന്‍പത് വയസുകാരന്‍ സ്റ്റാറാവുന്നു; ക്വാഡന്റെ ആ വലിയ സ്വപ്നം സഫലമാക്കി ഗിന്നസ് പക്രു

അതോടെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും നിരവധി പേരാണ് കുഞ്ഞ് ക്വാഡന് പിന്തുണയുമായെത്തിയത്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു കഴിവ് കൊണ്ടും പ്രയത്നം കൊണ്ടും ഉയരക്കുറവിനെ അതിജീവിച്ച ഗിന്നസ് പക്രുവിന്റെ സന്ദേശം.

ഇപ്പോള്‍ ഏറെ സന്തോഷകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ ക്വാഡന് അവസരം ലഭിച്ചിരിക്കുകയാണ്. അതിന് നിമിത്തമായതും മലയാളത്തിന്റെ സ്വന്തം പക്രു തന്നെ. അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

''പ്രിയപ്പെട്ട ക്വാഡന്‍,

താങ്കള്‍ക്ക് രണ്ട് സന്തോഷവാര്‍ത്തകളുണ്ട്. താങ്കളോടുള്ള സ്നേഹത്തിന്റെയും പിന്തുണയുടെയും ഭാഗമായി ബോഡി ഷെയ്മിങ്ങനെതിരേ വി ആര്‍ വിത്ത് യു എന്ന ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നു. ഒരു നടനാകണമെന്ന ആഗ്രഹം താങ്കള്‍ പറഞ്ഞുവല്ലോ, അതിനാല്‍ താങ്കള്‍ക്ക് മനോഹരമായ ഒരു അവസരം നല്‍കുന്നു. ബോഡി ഷെയ്മിങ്ങിനെതിരേ സംസാരിക്കുന്ന ജാനകി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താങ്കളെ സംവിധായകന്‍ ക്ഷണിക്കുന്നു. '' ഇങ്ങനെയാണ് ഗിന്നസ് പക്രുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

സിനിമയുടെ സംവിധായകന്‍ ക്വാഡന്റെ അമ്മയെ ഇതിനകം സമീപിച്ചിട്ടുണ്ട്. കൊറോണ ഭീതിയൊഴിഞ്ഞാല്‍ ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലെത്തി ക്വാഡന്‍ ചിത്രത്തില്‍ അഭിനയിക്കുമെന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകള്‍.

Keywords:  News, Kerala, Kochi, film, Cinema, Cine Actor, Entertainment, Body Shaming, Director, Quaden's big dream came true Guinness Pakru
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia