മാസ് ലുകില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി; പുഴുവിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റെര്‍ പുറത്തിറക്കി
Sep 19, 2021, 08:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 19.09.2021) മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പുഴു'വിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റെര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നവാഗതയായ റത്തീന ശര്‍സാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സ്‌റ്റൈലിഷ് പോസിലുള്ള മമ്മൂട്ടിയുടെ ക്യാരക്ടര്‍ ലുകാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം പ്രമുഖരായ താരനിരകള്‍ ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.

സിന്‍ സില്‍ സെലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. കോവിഡ് കാലത്ത് താടിയും മുടിയും വളര്‍ത്തി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്ന മമ്മൂട്ടി ഒരിടവേളക്ക് ശേഷം ഒരു കിടിലന്‍ ലുകില്‍ പ്രത്യക്ഷപ്പെടുന്നചിത്രം ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.
ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉണ്ടക്ക് ശേഷം ഹര്‍ശാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ശറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ശാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വറാണ് പുഴുവിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.
റെനിശ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് എക്‌സിക്യൂടീവ് പ്രൊഡ്യൂസേഴ്‌സ്. എഡിറ്റെര്‍ - ദീപു ജോസഫ്. സംഗീതം - ജേക്‌സ് ബിജോയ്. പ്രൊജക്ട് ഡിസൈനര്‍- എന്‍ എം ബാദുശ. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്നാണ് സൗന്‍ഡ് നിര്‍വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍. വസ്ത്രാലങ്കാരം- സമീറ സനീഷ്. സ്റ്റില്‍സ്- രോഹിത് കെ സുരേഷ്. അമല്‍ ചന്ദ്രനും & എസ് ജോര്‍ജ്ജും ചേര്‍ന്നാണ് മേകപ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.