പ്രിയങ്ക ചോപ്രയ്‌ക്കെതിരെ പരാതിയുമായി നിര്‍മാതാവ്

 


മുംബൈ: (www.kvartha.com 06.02.2016) ബോളിവുഡ് താരം പ്രിയങ്കയ്‌ക്കെതിരെ നിര്‍മാതാവിന്റെ പരാതി. പഞ്ചാബിലെ തല്‍വീന്ദര്‍ സിങ് എന്ന നിര്‍മാതാവാണ് പ്രിയങ്കയ്ക്കും പ്രിയങ്കയുടെ നിര്‍മാണക്കമ്പനിക്കുമെതിരെ ഡിന്‍ഡോഷി സിവില്‍ കോര്‍ട്ടില്‍ പരാതി ഫയല്‍ ചെയ്തത്. പ്രിയങ്കയുടെ നിര്‍മാണ കമ്പനി പഞ്ചാബില്‍ ചിത്രീകരിക്കുന്ന ഒരു ചിത്രത്തിന്റെ പേരാണ് പരാതിക്കിടയാക്കിയത്.

ഇക് ഓങ്കാര്‍ എന്ന പേരില്‍ 2013-2014 കാലഘട്ടങ്ങളിലായി താന്‍ ഒരു ചിത്രം പൂര്‍ത്തിയാക്കി വരികയാണ്. ചിത്രത്തിന്റെ അവസാന മിനുക്കുപണികള്‍ നടന്നുവരുന്നു. അഞ്ചുകോടിയാണ് താന്‍ ഇതിനുവേണ്ടി മുതല്‍മുടക്കിയത്. അതിനാല്‍ ചിത്രത്തിന്റെ പകര്‍പ്പവകാശം തനിക്കുവേണമെന്നാണ് നിര്‍മാതാവിന്റെ പരാതിയില്‍ പറയുന്നത്.

പീപ്പിള്‍ ചോയ്‌സ് അവാര്‍ഡ്, ഓസ്‌കാര്‍ വേദിയില്‍ പുരസ്‌കാര വിതരണം നടത്താന്‍ പോകുന്ന
പ്രിയങ്ക ചോപ്രയ്‌ക്കെതിരെ പരാതിയുമായി നിര്‍മാതാവ്
ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധി, തന്റെ അഭിനയമികവ് ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിനില്‍ക്കുന്നതിന്റെ ആഹ്ലാദം അങ്ങനെ സന്തോഷത്തിന്റെ നിറുകയില്‍ നില്‍ക്കുന്ന അവസരത്തിലാണ് പഞ്ചാബിലെ ഫിലിം പ്രൊഡ്യൂസര്‍ പ്രിയങ്കക്കെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.

Also Read:
ബസില്‍ കടത്തുകയായിരുന്ന 10 കിലോ വെള്ളിയും 1 ലക്ഷം രൂപയുമായി പിതാവും മകനും എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ അറസ്റ്റില്‍

Keywords:  Punjabi film producer files case against Priyanka Chopra, Mumbai, Bollywood, Actress, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia