'അവന്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു, എന്റെ മുന്നില്‍ വളര്‍ന്ന കുട്ടിയാണ്; മരണ വാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്നുപോയി': നടന്റെ ഓര്‍മകളില്‍ രജനീകാന്ത്
Nov 11, 2021, 10:30 IST
ചെന്നൈ: (www.kvartha.com 11.11.2021) സാന്‍ഡല്‍വുഡിനെ ഞെട്ടിച്ച മരണവാര്‍ത്തയായിരുന്നു നടന്‍ പുനീത് രാജ്കുമാറിന്റെത്. ഇപ്പോഴിതാ പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് രജനീകാന്ത് ട്വിറ്റെറില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധനേടുന്നു. അവന്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. പുനീതിന്റെ മരണ വാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്നുപോയെന്ന് താരം കുറിക്കുന്നു.
'ശസ്ത്രക്രിയയ്ക്ക് ശേഷം ഞാന്‍ സുഖം പ്രാപിക്കുന്നു. പുനീത് രാജ്കുമാര്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് എന്നെ വിവരമറിയിച്ചത്. പുനീതിന്റെ മരണവാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നു പോയി. എന്റെ മുന്നില്‍ വളര്‍ന്ന കുട്ടിയാണ്. വളരെ കഴിവുള്ളവനും സ്നേഹസമ്പന്നനുമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ അവന്‍ നമ്മെ വിട്ടുപിരിഞ്ഞു, അതും തന്റെ വിജയകരമായ അഭിനയ ജീവിതത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍. പുനീതിന്റെ വിയോഗം കന്നട ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണ്. ആ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല. പുനീത് സമാധാനത്തോടെ വിശ്രമിക്കട്ടെ,'എന്നാണ് രജനീകാന്ത് കുറിച്ചത്.
പുനീത് മരിക്കുമ്പോള്‍ രജനീകാന്തിനെ കാവേരി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതിനാല്‍ തന്നെ പുനീതിന്റെ മരണം ദിവസങ്ങള്‍ കഴിഞ്ഞാണ് രജനികാന്തിനെ ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചത്.
കന്നട സിനിമയിലെ ഇതിഹാസ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത്. അഭിനേതാവിന് പുറമെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും താരം പങ്കാളിയായിരുന്നു. നടന്‍ എന്നതിനൊപ്പം ഗായകനുമായിരുന്നു പുനീത് രാജ്കുമാര്‍.
Keywords: News, National, India, Chennai, Entertainment, Death, Actor, Cine Actor, Cinema, Rajanikanth, Condolence, ‘Puneeth was a child who grew up in front of me’: Rajinikanth pays his respectsநீ இல்லை என்பதை என்னால் ஏற்றுக் கொள்ள முடியவில்லை புனீத்…
— Rajinikanth (@rajinikanth) November 10, 2021
Rest in peace my child https://t.co/ebAa5NhJvj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.