അകാലത്തില്‍ പൊലിഞ്ഞ സാന്‍ഡല്‍വുഡ് നായകന്‍ പുനീത് രാജ്കുമാറിന്റെ അവസാന പടമായ 'ജെയിംസ്' ടീസര്‍ പുറത്തുവിട്ടു; താരത്തിന്റെ ജന്മദിനമായ മാര്‍ച് 17 ന് ചിത്രം പ്രേക്ഷകരിലേക്ക്
Feb 11, 2022, 15:04 IST
ചെന്നൈ: (www.kvartha.com 11.02.2022) അകാലത്തില്‍ പൊലിഞ്ഞ സാന്‍ഡല്‍വുഡ് നായകന്‍ പുനീത് രാജ്കുമാര്‍ അവസാനം അഭിനയിച്ച ചിത്രമായ 'ജെയിംസ്' ടീസര്‍ പുറത്തുവിട്ടു. നടനും സഹോദരനുമായ ശിവരാജ് കുമാറാണ് ചിത്രത്തില്‍ പുനീതിന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത്. സൈനികനായി പുനീത് എത്തുന്ന സിനിമ ചേതന്‍ കുമാര്‍ ആണ് സംവിധാനം.
പുനീതിന്റെ ജന്മദിനമായ മാര്‍ച് 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു പാട്ടും ആക്ഷന്‍ സീക്വന്‍സും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീത് വിടപറഞ്ഞത്. ആക്ഷന് പ്രാധാന്യം നല്‍കി ചെയ്ത മാസ് എന്റര്‍ടെയ്‌നറാണ് പടം.
പ്രിയ ആനന്ദ്, മേക ശ്രീകാന്ത്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. അതേസമയം, ചിത്രത്തിന്റെ റിലീസ് ദിവസം മുതല്‍ ഒരാഴ്ചത്തേക്ക് മറ്റുചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കന്നട സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞുവെന്ന റിപോര്‍ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
2021 ഒക്ടോബര്‍ 29 നായിരുന്നു ജിമില്‍ വര്‍കൗട് തുടരുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീത് വിടവാങ്ങിയത്.
Keywords: News, Kerala, State, Chennai, Entertainment, Cinema, Cine Actor, Actor, Puneeth Rajkumar wows fans in James teaser
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.