പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ കര്‍ണാടകയില്‍ ഒരാള്‍ ജീവനൊടുക്കി, 2 പേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ഒരു യുവാവ് കൈപടം സ്വയം അടിച്ചുതകര്‍ത്തുവെന്നും ദേശീയ മാധ്യമങ്ങള്‍

 


ADVERTISEMENT

ബെന്‍ഗ്ലൂറു:   (www.kvartha.com 30.10.2021)  പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ കര്‍ണാടകയില്‍ ഒരാള്‍ ജീവനൊടുക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. ബെലഗാവി അത്താനിയിലെ രാഹുല്‍ ഗാദിവഡരയാണ് വെള്ളിയാഴ്ച രാത്രി വീട്ടില്‍ ജീവനൊടുക്കിയതെന്നാണ് റിപോര്‍ട്. 
Aster_MIMS

പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ കര്‍ണാടകയില്‍  ഒരാള്‍ ജീവനൊടുക്കി, 2 പേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ഒരു യുവാവ് കൈപടം സ്വയം അടിച്ചുതകര്‍ത്തുവെന്നും ദേശീയ മാധ്യമങ്ങള്‍

പുനീതിന്റെ മരണവാര്‍ത്തയറിഞ്ഞതിന് പിന്നാലെ രാഹുല്‍ ഏറെ ദുഃഖിതനായിരുന്നുവെന്നും പുനീതിന്റെ ചിത്രത്തില്‍ പൂക്കള്‍ വിതറി ആദരാഞ്ജലി അര്‍പിച്ച ശേഷം രാഹുലിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.

പുനീതിന്റെ മരണവിവരമറിഞ്ഞ് രണ്ടുപേര്‍ ഹൃദയഘാതത്തെ തുടര്‍ന്നും മരിച്ചതായും റിപോര്‍ടുണ്ട്. ചാമരാജനഗര്‍ മരുരു സ്വദേശിയും കര്‍ഷകനുമായ മുനിയപ്പയാണ് മരിച്ചവരില്‍ ഒരാള്‍. പുനീതിന്റെ കടുത്ത ആരാധകനായ മുനിയപ്പ മരണവാര്‍ത്തയറിഞ്ഞയുടന്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. പുനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് മുനിയപ്പ ടി വിയുടെ മുന്നില്‍ ഇരിക്കുകയായിരുന്നു.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രിയപ്പെട്ട നടന്റെ ആരോഗ്യവിവരങ്ങള്‍ ടിവിയില്‍ കണ്ടത്. മരിച്ചെന്ന വിവരം പുറത്തുവന്നതോടെ മുനിയപ്പ കുഴഞ്ഞുവീണുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഉടന്‍തന്നെ പൊന്നാച്ചി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യയും രണ്ടുമക്കളുമുണ്ട്.

പുനീതിന്റെ എല്ലാസിനിമകളും റിലീസ് ദിവസം തന്നെ മുടക്കം കൂടാതെ കാണുന്നയാളായിരുന്നു മുനിയപ്പയെന്നും ഇവര്‍ പറഞ്ഞു. ഏഴ് വര്‍ഷത്തോളം ബെന്‍ഗ്ലൂറുുവില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹം ആദ്യ ലോക്ഡൗണിന് ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്.

ബെലഗാവിയിലെ ഷിന്‍ഡോലി ഗ്രാമത്തിലെ പരശുറാം എന്നയാളും നടന്റെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചെന്ന് റിപോര്‍ടുണ്ട്. പുനീത് മരിച്ചതറിഞ്ഞ് ടിവിക്ക് മുന്നിലിരുന്ന് പരശുറാം നിര്‍ത്താതെ പൊട്ടിക്കരയുകയായിരുന്നുവെന്നും ഇതിനുപിന്നാലെയാണ് ഹൃദയാഘാതമുണ്ടായതെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു മരണം സംഭവിച്ചതെന്നും റിപോര്‍ടില്‍ പറയുന്നു.

മറ്റൊരു വാര്‍ത്ത ഉഡുപ്പിയിലെ സാലിഗ്രാമത്തില്‍ പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്തയറിഞ്ഞ് ഓടോ ഡ്രൈവര്‍ സ്വയം കൈപടം അടിച്ചുതകര്‍ത്തു എന്നാണ്. സതീഷ്(35) എന്ന യുവാവാണ് ഓടോറിക്ഷയുടെ ഹാന്‍ഡിലില്‍ തുടര്‍ച്ചയായി ഇടിച്ച് കൈപടത്തിന് പരിക്കേല്‍പിച്ചത്. സതീഷിനെ പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പ്രിയനടനോടുള്ള ആദരസൂചകമായാണ് താന്‍ കൈപടം അടിച്ചുതകര്‍ത്തതെന്നായിരുന്നു യുവാവിന്റെ പ്രതികരണമെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

Keywords:  Puneeth Rajkumar Dead: Die Hard Fan Of Kannada Actor Dies By Suicide, 2 More Dead Due To Cardiac Arrest, Bangalore, News, Cinema, Actor, Dead, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia