മുന്‍ മിസ് ഇന്ത്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍
Oct 14, 2016, 13:19 IST
പൂനെ: (www.kvartha.com 14.10.2016) മുന്‍ മിസ് ഇന്ത്യയും ബോളിവുഡ് താരവുമായ നേഹ ഹിന്‍ജേയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പൂന നാസിക്ക് ജില്ലാ നിവാസിയായ രഘുവന്‍ശ ഓജ എന്ന 22കാരനാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍ ഇയാള്‍ക്കൊപ്പം ചാറ്റ് ചെയ്യാന്‍ വിസമ്മതിച്ചതിനും തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതിനുമാണ് ഇയാള്‍ നേഹയ്ക്ക് നേരെ വധഭീഷണി മുഴക്കിയത്.
ഇന്‍സ്റ്റഗ്രാമില്‍ ഇയാള്‍ നേഹയുടെ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. അതില്‍ നേഹയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും സുഹൃത്തുക്കളെ അതില്‍ ടാഗ്
ചെയ്യുകയും ചെയ്തു. പിന്നീടാണ് ഇത് വ്യാജ അക്കൗണ്ടാണെന്ന് നേഹയുടെ ഒരു സുഹൃത്ത് മനസിലാക്കിയത്. ഇതോടെ യുവാവിനോട് നേഹ തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും മറ്റും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഇയാള്‍ നേഹയെ ഭീഷണിപ്പെടുത്തുകയും നേഹയുടെ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് നേഹ പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ സൈബര്‍ ക്രൈം സെല്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Keywords: Pune youth held for creating fake profile, defaming Miss India International 2010, Pune, Police, Arrest, Complaint, Post, Friends, Bollywood, Actress, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.