പണം തന്നത് 'മാഡം' ; തന്നെ അറിയില്ലെന്ന കാവ്യയുടെ പ്രതികരണം കള്ളം, കാവ്യയില്‍ നിന്നും നിരവധി തവണ പണം തട്ടിയതായും സുനിയുടെ വെളിപ്പെടുത്തല്‍, എന്നാല്‍ മാഡത്തിന് ഗൂഢാലോചന അറിയില്ല
Aug 22, 2017, 12:55 IST
കുന്നംകുളം: (www.kvartha.com 22.08.2017) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ എല്ലാവരും ഉറ്റുനോക്കുന്ന 'മാഡ'ത്തെപ്പറ്റി ചില കാര്യങ്ങള്‍ വെളിപ്പെടുത്തി മുഖ്യപ്രതി പള്‍സര്‍ സുനി രംഗത്ത്. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങള്‍ മാഡത്തിനു അറിയില്ലായിരുന്നുവെന്നാണ് സുനി പറയുന്നത്. മാഡം ആരാണെന്നു പിന്നീടു പറയുമെന്നും സുനി ആവര്‍ത്തിച്ചു. മറ്റൊരു കേസില്‍ കുന്നംകുളം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനില്‍കുമാര്‍ മുന്‍പ്രസ്താവനകളില്‍നിന്നു മലക്കംമറിഞ്ഞത്.
അതേസമയം, നടി കാവ്യാ മാധവനെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്ന് പറഞ്ഞ പള്‍സര്‍ സുനി എന്നാല്‍ തന്നെ അറിയില്ലെന്ന കാവ്യയുടെ വാദം ശരിയല്ലെന്നും വ്യക്തമാക്കി. പലപ്പോഴും താന്‍ കാവ്യയില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നും സുനി മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ മാഡത്തിന്റെ പേര് മാത്രം വെളിപ്പെടുത്തുമെന്ന് പറയുന്നതല്ലാതെ സുനി അതുമാത്രം പറയാതെ മാറിനില്‍ക്കുകയാണ്.
ആരാണ് മാഡം എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ചൂടുപിടിച്ച വേളയിലാണ് അവര്‍ക്ക് മറ്റു കാര്യങ്ങളില്‍ പങ്കില്ലെന്നു സുനി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്നും സുനി നേരത്തെ തറപ്പിച്ചുപറഞ്ഞിരുന്നു. ഈ മാസം 16നുള്ളില്‍ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നായിരുന്നു സുനിയുടെ മുന്നറിയിപ്പ്.
നടിയെ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ പിടിയിലാകാനുണ്ടെന്നു ആവര്‍ത്തിക്കുന്നതിനിടെയാണ് 'മാഡം' എന്നതു കെട്ടുകഥയല്ലെന്ന് സുനി വെളിപ്പെടുത്തിയത്. ഇനിയും വന്‍ സ്രാവുകളുണ്ടെന്നും അവരെ കുടുക്കാനുള്ള വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനി മുന്‍പും അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ കുടുങ്ങിയതു തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ' എന്നായിരുന്നു സുനി മുന്‍പു പറഞ്ഞത്.
Also Read:
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ആര്‍ എസ് എസും ബി ജെ പിയും ശ്രമിക്കുന്നത്: പി ജയരാജന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pulsar suni reveals about 'madam', Court, Police, Actress, Kavya Madhavan, Media, Case, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.