ചരിത്രം തിരുത്തി മോഹന്‍ലാല്‍; പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍

 


കൊച്ചി: (www.kvartha.com 07.11.2016) ചരിത്രം തിരുത്തിക്കുറിച്ച് മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍ മുന്നേറുന്നു. 100 കോടി ക്ലബ്ബ് എന്ന കടമ്പ സ്വപ്‌നമായ മലയാളസിനിമയില്‍ തന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ 100 കോടിയും കടന്ന് കുതിക്കുമ്പോള്‍ മലയാളികള്‍ക്ക് അഭിമുനിക്കാം. ആദ്യമായാണ് ഒരു മലയാള സിനിമ 100 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം ഇനി പുലിമുരുകന് സ്വന്തം.

മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിച്ചത്. ഒക്ടോബര്‍ ഏഴിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രം റിലീസായി ഒരു മാസം തികയുന്ന തിങ്കളാഴ്ച തന്നെ ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചുവെന്നത് ഏറെ വ്യത്യസ്തമായി.

ഇതിനിടെ ഗള്‍ഫ് രാജ്യങ്ങളിലും യുകെയിലും യൂറോപ്പിലും ചിത്രം റിലീസ് ചെയ്തു. ഒരു പ്രാദേശിക ഭാഷാ ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയെന്നത് മലയാള ചലച്ചിത്ര ലോകത്തിന് തന്നെ അഭിമാന നേട്ടമാണ്. ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിന്റെ കളക്ഷന്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. പുലിമുരുകനൊപ്പം മലയാളത്തിലും മറ്റു ഭാഷകളിലും നിരവധി ചിത്രങ്ങള്‍ വന്നെങ്കിലും ഒന്നും പുലിമുരുകന് വെല്ലുവിളി ഉയര്‍ത്തിയില്ല. തിയറ്ററുകളില്‍ ഇപ്പോഴും ചിത്രം ഹൗസ്ഫുള്‍ ആണ്.

ചരിത്രം തിരുത്തി മോഹന്‍ലാല്‍; പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍

Keywords:  Kerala, Kochi, Mohanlal, Malayalam, film, Cinema, Released, World, Entertainment, Vaishak, Tomichan Mulakupadam, Director, Gulf Countries, Europe, Pulimurukan, Pulimurukan enters 100 crore club.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia