പൃഥ്വിരാജിന്റെ 'ജനഗണമന'യുടെ ചിത്രീകരണത്തിനെതിരെ മൈസൂറു മഹാരാജാസ് കോളജില്‍ പ്രതിഷേധം
Nov 11, 2021, 08:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൈസൂറു: (www.kvartha.com 11.11.2021) പൃഥ്വിരാജ് ചിത്രത്തിനെതിരെ മഹാരാജാസ് കോളജില്‍ പ്രതിഷേധം. കോളജില്‍ നടക്കുന്ന 'ജനഗണമന'യുടെ ചിത്രീകരണത്തിനെതിരെയാണ് കോളജ് അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തിയത്. അധ്യായന ദിവസം ചിത്രീകരണത്തിന് അനുമതി നല്‍കിയതിനെതിരെ അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധിക്കുകയായിരുന്നു.

മൈസൂറു സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജില്‍ ഞായറാഴ്ചയാണ് സിനിമ ചിത്രീകരണം തുടങ്ങിയത്. പിന്നീട് പ്രവൃത്തി ദിവസങ്ങളായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം തുടര്‍ന്നതാണ് അധ്യാപകരടക്കമുള്ളവരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. കോടതി രംഗമാണ് കാംപസില്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ വിഷയം കോളേജിന്റെ പരിധിയില്‍പ്പെട്ടതല്ലെന്ന് പറഞ്ഞ പ്രിന്സിപാല് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
പണം ഈടാക്കി കോളേജില്‍ സിനിമ ചിത്രീകരണം സര്‍വകലാശാല അനുവദിക്കാറുണ്ട്. പൈതൃക കെട്ടിടമായ കോളജില്‍ കന്നട, തമിഴ്, തെലുങ്ക് സിനിമകള്‍ ചിത്രീകരിക്കാറുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.