SWISS-TOWER 24/07/2023

Protest | ഐ എഫ് എഫ് കെയുടെ സമാപനവേദിയില്‍ ചലച്ചിത്ര അകാദമി ചെയര്‍മാന് നേരെ കൂവല്‍; കൂവി തോല്‍പിക്കാന്‍ ആവില്ലെന്നും ഇത് പുത്തരിയല്ലെന്നും രഞ്ജിത്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഐ എഫ് എഫ് കെയുടെ സമാപനവേദിയില്‍ ചലച്ചിത്ര അകാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിതിന് നേരെ കൂവല്‍. സംസാരിക്കാനായി എഴുന്നേറ്റപ്പോഴാണ് സദസില്‍ നിന്നും അദ്ദേഹത്തിന് നേരെ കൂവലുയര്‍ന്നത്.

കൂവി തോല്‍പിക്കാന്‍ ആവില്ലെന്നും ഇത് പുത്തരിയല്ലെന്നും രഞ്ജിത് പ്രതികരിച്ചു. കൂവല്‍ പ്രതീക്ഷിച്ചാണ് വേദിയിലേക്ക് എത്തിയതെന്നും ഭാര്യയോടും കൂവലുണ്ടാകുമെന്ന് പറഞ്ഞിരുന്നുവെന്നും രഞ്ജിത് പറഞ്ഞു. എന്നാല്‍ ഇത് ഒരുമിച്ച് ആസ്വദിക്കാമെന്നാണ് അവര്‍ തന്നോട് പറഞ്ഞത്.
Aster mims 04/11/2022

Protest | ഐ എഫ് എഫ് കെയുടെ സമാപനവേദിയില്‍ ചലച്ചിത്ര അകാദമി ചെയര്‍മാന് നേരെ കൂവല്‍; കൂവി തോല്‍പിക്കാന്‍ ആവില്ലെന്നും ഇത് പുത്തരിയല്ലെന്നും രഞ്ജിത്

ഈ കൂവലൊന്നും പുത്തരിയല്ല. 1977ല്‍ എസ് എഫ് ഐ കാലം മുതല്‍ ഇതുപോലുള്ള ഒരുപാട് അനുഭവങ്ങള്‍ കടന്നാണ് വന്നതെന്നും രഞ്ജിത് പറഞ്ഞു. നേരത്തെ ഐ എഫ് എഫ് കെക്കിടെ ചില വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. സിനിമയുടെ റിസര്‍വേഷനുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. മമ്മൂട്ടി ചിത്രം നന്‍ പകല്‍ മയക്കമെന്ന സിനിമയുടെ റിസര്‍വേഷനുമായി ബന്ധപ്പെട്ട പ്രതിഷേധം കൈയ്യാങ്കളിയിലെത്തിയിരുന്നു.

Keywords:  Protest against Chairman of Film Academy stage at IFFK, Thiruvananthapuram, News, Cinema, Director, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia