സിനിമാ ചിത്രീകരണത്തിനിടെ അപകടം; നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു; സംവിധായകന് പരിക്ക്
Oct 22, 2021, 16:08 IST
വാഷിങ്ടണ്‍: (www.kvartha.com 22.10.2021) ന്യൂ മെക്‌സികോയില്‍ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂടിനിടെ അപകടം. ഷൂടിങ്ങിനിടെ നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഛായാഗ്രാഹക ഹലൈന ഹചിന്‍സ്(42) ആണ് മരിച്ചത്. വെടിയേറ്റ് ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റിട്ടുണ്ട്.
സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ചികിത്സയിലാണ്. വെടിയേറ്റ ഉടന്‍തന്നെ ഇരുവരെയും ഹെലികോപ്റ്ററില്‍ ന്യൂ മെക്സികോ യൂനിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹലൈന അപ്പോഴേക്കും മരിച്ചിരുന്നു. ഷൂടിങ്ങിന് ഉപയോഗിക്കുന്ന കളിത്തോക്കില്‍ നിന്നാണ് വെടിയേറ്റത്.
സിനിമാ ചിത്രീകരണത്തിനിടെ മുതിര്‍ന്ന നടന്‍ അലെക് ബാള്‍ഡ്വിനിന്റെ തോക്കില്‍നിന്നാണ് ഇവര്‍ക്ക് പരിക്കേറ്റത്. ബാള്‍ഡ് വിനിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.