പുതിയ നടിമാരെ സിനിമയിലെടുക്കുന്നത് കൂടെക്കിടത്താന്‍; സിനിമയില്‍ നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ലക്ഷ്മി റായ്

 


തിരുവനന്തപുരം: (www.kvartha.com 16.06.2017) സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ലക്ഷ്മി റായ്. പുതിയ കുട്ടികളെ സിനിമയിലെടുക്കുന്നത് അഭിനയിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് കൂടെക്കിടത്താനാണ്. ഇതിന് വേണ്ടി നായികയാക്കാമെന്നൊക്കെ പറഞ്ഞ് കുട്ടികളെ പറ്റിക്കും. ഇത്തരക്കാരാണ് സിനിമാ മേഖലയുടെ ചീത്തപ്പേരിന് കാരണമെന്നും ലക്ഷ്മി റായ് തുറന്നടിച്ചു.


പുതിയ നടിമാരെ സിനിമയിലെടുക്കുന്നത് കൂടെക്കിടത്താന്‍; സിനിമയില്‍ നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ലക്ഷ്മി റായ്

ലേഖാ വാഷിംഗ്ടണ്‍, വരലക്ഷ്മി ശരത്കുമാര്‍, പാര്‍വതി എന്നിവര്‍ക്ക് പിന്നാലെയാണ് തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ നായികയായി അഭിനയിച്ച ലക്ഷ്മി റായ് സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരെ ആഞ്ഞടിച്ചത്. തുടക്കകാരെയാണ് സിനിമാ മേഖലയിലെ പുരുഷന്മാര്‍ ഏറെയും ലൈംഗികമായി ചൂഷണം ചെയ്യുന്നത്. നായികയാക്കാമെന്ന് പറയുമ്പോള്‍ പലരും വശപ്പെട്ട് പോകുന്നുണ്ടെന്നും നടി തുറന്ന് പറയുന്നു.

സിനിമയിലെ പുരുഷന്‍മാരില്‍ എല്ലാവരും ഇങ്ങനെയല്ല. പക്ഷേ, ചൂഷണം ചെയ്യുന്നവരാണ് കൂടുതല്‍. പെണ്ണിനെ മാത്രം ലക്ഷ്യമിട്ട് സിനിമയെടുക്കുമ്പോള്‍ നിലവാരം ഉണ്ടാകില്ല. കാരണം അവര്‍ക്ക് സിനിമ നന്നാവണമെന്നില്ല. പകരം മറ്റ് പലതുമാണ് വേണ്ടത്. കൂടെ കിടക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നടിമാരെ സിനിമയില്‍ നിന്ന് പുറത്താക്കുന്നവര്‍ വരെ ഈ മേഖലയിലുണ്ട്.

ബിക്കിനിയണിഞ്ഞ് അഭിനയിക്കുന്നത് മോശം കാര്യമല്ലെന്നും ലക്ഷ്മി റായ് പറയുന്നു. ബിക്കിനി അത്രമോശം വസ്ത്രമല്ല. കാരണം എല്ലാവര്‍ക്കും ബിക്കിനി ധരിക്കാനാവില്ല എന്നതുതന്നെ. അതിന് നല്ല ആകാരഭംഗി വേണം. ഇതിന് പറ്റിയ ശരീരഘടനയുണ്ടാക്കാന്‍ നന്നായി പണിപ്പെടണമെന്നും ലക്ഷ്മി റായ് പറഞ്ഞു. ഹിന്ദി ചിത്രം ജൂലി 2 ആണ് റായ് ലക്ഷ്മിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Lakshmi Rai the actress is always love to sizzle for the songs and show her meaty skin in some of the songs. She never hesitates to bring out the words from her mind too. Earlier too she made some bold statements without giving any consideration or damn on what is happening around.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia