സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് മോഡലിനെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് നിര്‍മാതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

 


തിരുവനന്തപുരം: (www.kvartha.com 06.08.2020) സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ലൈംഗിമായി ചൂഷണം ചെയ്‌തെന്ന മോഡലിന്റെ പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ നിര്‍മാതാവ് ആല്‍വിന്‍ ആന്റണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. 22 വയസ്സുള്ള മോഡലാണ് ഓം ശാന്തി ഓശാന അടക്കമുള്ള സിനിമകളുടെ നിര്‍മാതാവിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം നാല് തവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെയാണ് നിര്‍മാതാവ് ഒളിവില്‍ പോയത്. അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിര്‍മാതാവ് ആരോപണം നിഷേധിച്ചു.
സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് മോഡലിനെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് നിര്‍മാതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
2018ല്‍ അനില്‍ എന്നയാളാണ് മോഡലിനെ തന്നെ പരിചയപ്പെടുത്തിയതെന്നും സിനിമയിലെ പല ഉന്നതരെ കുറിച്ചുള്ള അപവാദങ്ങളും ഫോട്ടോകളും ഇവര്‍ അയച്ച് തന്നിരുന്നു. ഞാനും ഒരു സംവിധായകനും തമ്മിലുള്ള അഭിപ്രായഭിന്നത മുതലെടുക്കാനും പരാതിക്കാരി ശ്രമിച്ചിരുന്നെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. ക്രിമിനല്‍ സ്വഭാവം ഉണ്ടെന്ന് മനസ്സിലായതോടെ പിന്നീട് അവരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും എന്നാല്‍ സിനിമയില്‍ വേഷം വേണമെന്ന് പറഞ്ഞ് തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും അതിന് ശേഷം നമ്പര്‍ ബ്‌ളോക്ക് ചെയ്യേണ്ടി വന്നെന്നും നിര്‍മാതാവ് പറയുന്നു. അതിന് ശേഷം പരാതിക്കാരിയും അമ്മയും തന്നെ ഭീഷണിപ്പെടുത്തിയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ആല്‍വിന്‍ ആന്റണിയുടെ മകനും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് റോഷനും സംഘവും ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചിരുന്നു. റോഷന്റെ അസിസ്റ്റായ യുവതിയും ആല്‍വിന്റെ മകനും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു. റോഷന്റെ അസോസിയേറ്റായിരുന്നു ആല്‍വിന്റെ മകന്‍. ആ കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു നിര്‍മാതാവായ വൈശാഖ് രാജനെതിര ഇതേ പോലൊരു പരാതി ഉയര്‍ന്നിരുന്നു. അത് പിന്നീട് ഒതുക്കി തീര്‍ത്തു. രണ്ട് മാസം മുമ്പ് സംവിധായകന്‍ കമലിനെതിരെ മറ്റൊരു നടി ഇതേ രീതിയിലുള്ള പരാതി പൊലീസിന് നല്‍കിയിരുന്നു. ആ കേസ് എന്തായെന്ന് ഇതുവരെ വ്യക്തതയില്ല.

Keywords: Kerala, News, Cinema, Film, Molestation Attempt, Film Producer, Om Shanthi Oshana, Case, Bail, Court, Complaint, Lady, Producer filed anticipatory bail application following complaint of model.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia