നടിയെ അക്രമിച്ച കേസില്‍ നിര്‍ണായക നീക്കം: പള്‍സര്‍ സുനിയെ അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്യുന്നു

 


കൊച്ചി: (www.kvartha.com 28.01.2022) നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം . പള്‍സര്‍ സുനിയെ സബ് ജയിലിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. ഇതോടെ വളരെ സുപ്രധാനമായ ഒരു നീക്കമാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.

നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെ വെള്ളിയാഴ്ച വിശദമായ സ്റ്റേറ്റ്മെന്റ് വിചാരണ കോടതിയില്‍ നല്‍കിയിരുന്നു. ഇതോടൊപ്പമാണ് ഇപ്പോള്‍ പള്‍സര്‍ സുനിയെയും എറണാകുളം സബ് ജയിലിലെത്തി ചോദ്യം ചെയ്യുന്നത്.

നേരത്തെ പള്‍സര്‍ സുനി ജയിലില്‍ വെച്ച് എഴുതിയതെന്ന തരത്തിലുള്ള കത്ത് പുറത്തുവന്നിരുന്നു. ആ കത്തുമായി ബന്ധപ്പെട്ട് നേരത്തെ പള്‍സര്‍ സുനിയുടെ സെല്ലില്‍ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. 

നടിയെ അക്രമിച്ച കേസില്‍ നിര്‍ണായക നീക്കം: പള്‍സര്‍ സുനിയെ അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്യുന്നു

ദിലീപിനെതിരെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നുള്ള പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ട് എന്ന് പള്‍സര്‍ സുനി പറയുന്ന റെകോഡിംങുകള്‍ അടക്കം നേരത്തെ പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൂടി പൊലീസ് കോടതിയില്‍ സമര്‍പിക്കും.

Keywords: Probe team with crucial move against Dileep, questions Pulsar Suni at jail, Kochi, News, Dileep, Cine Actor, Cinema, Allegation, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia