ഏറ്റവും ലൈംഗികാകർഷണമുള്ള ഏഷ്യൻ യുവതിയായി വീണ്ടും പ്രിയങ്കാ ചോപ്ര, തെരഞ്ഞെടുക്കപ്പെടുന്നത് അഞ്ചാം തവണ

 


മുംബൈ: (www.kvartha.com 07.12.2017) ഏറ്റവും ലൈംഗികാകർഷണമുള്ള ഏഷ്യൻ യുവതിയായി വീണ്ടും പ്രിയങ്കാ ചോപ്രയെ തെരഞ്ഞെടുത്തു. ലണ്ടൻ ആസ്ഥാനമായുള്ള ഈസ്റ്റേൺ ഐയുടെ ഏറ്റവും മികച്ച 50 ഏഷ്യൻ വനിതകളുടെ 2017 എഡിഷനിലാണ് 35 കാരിയായ പ്രിയങ്ക ഒന്നാമതെത്തുന്നത്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് ലണ്ടനിൽ പ്രഖ്യാപനമുണ്ടായത്. ഇത് അഞ്ചാം തവണയാണ് താരം ഒന്നാം സ്ഥാനത്തെത്തുന്നത്.

2016 ലെ ജേതാവായിരുന്ന ദീപിക പദുകോണിനെ പിന്തള്ളിയാണ് പ്രിയങ്ക ഒന്നാം സ്ഥാനത്തെത്തിയത്. ദീപിക ഇപ്രാവശ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

'ഇതിന്റെ അംഗീകാരം എനിക്കെടുക്കാൻ കഴിയില്ല, എന്റെ ജനിതക പാരമ്പര്യത്തിനും നിങ്ങളുടെ വിലയിരുത്തലിനുമാണ് മുഴുവൻ ക്രെഡിറ്റും നൽകേണ്ടത്' പ്രിയങ്ക പ്രതികരിച്ചു.

ഏറ്റവും ലൈംഗികാകർഷണമുള്ള ഏഷ്യൻ യുവതിയായി വീണ്ടും പ്രിയങ്കാ ചോപ്ര, തെരഞ്ഞെടുക്കപ്പെടുന്നത് അഞ്ചാം തവണ

പ്രിയങ്കയെ കൂടാതെ നിയാ ശർമ്മ രണ്ടാം സ്ഥാനവും ആലിയ ഭട്ട് നാലാം സ്ഥാനവും നേടി. മഹിരാ ഖാൻ (അഞ്ച് ) ഡ്രാട്ടി ധാംമി (ആറ് ) എന്നിവരാണ് പട്ടികയിലുൾപ്പെട്ട മറ്റുള്ളവർ

Summary: Priyanka Chopra has been voted the “Attractive Asian Woman” in the world in an annual UK poll released in London on Tuesday. The 35-year-old Quantico actor topped the 2017 edition of the popular ‘50 Sexiest Asian Women’ poll by London-based weekly newspaper Eastern Eye for a record-breaking fifth time.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia