SWISS-TOWER 24/07/2023

40 ലക്ഷത്തിന്റെ വാച്ചിനും 27 ലക്ഷത്തിന്റെ കാറിനും നികുതിയടക്കണമെന്ന് ഇന്‍കം ടാക്‌സ്; സമ്മാനം കിട്ടിയതെന്ന് പ്രിയങ്ക ചോപ്ര

 


ADVERTISEMENT

മുംബൈ: (www.kvartha.com 25.01.2018) 40 ലക്ഷത്തിന്റെ വാച്ചിനും 27 ലക്ഷത്തിന്റെ കാറിനും നികുതിയടക്കണമെന്ന് ബാളിവുഡ് നടി പ്രിയങ്ക ചോപ്രയോട് ഇന്‍കം ടാക്‌സ് നിര്‍ദേശം. എന്നാല്‍ തന്റെ കയ്യിലുള്ള ആഡംബര വസ്തുക്കള്‍ സമ്മാനം കിട്ടിയതാണെന്ന് പ്രിയങ്ക ചോപ്ര വിശദീകരിച്ചു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര വാച്ചും കാറും സ്മ്മാനമായി  ലഭിച്ചതാണ്. ടാഗിന്റെ ബ്രാന്‍ഡ് അംബാസിഡറായപ്പോള്‍ എല്‍വിഎംഎച്ച് ടാഗ് വാച്ചും ടൊയോട്ട പ്രയസ് കാറും തനിക്ക് സമ്മാനമായി ലഭിച്ചതെന്നായിരുന്നു താരം അറിയിച്ചത്.

40 ലക്ഷത്തിന്റെ വാച്ചിനും 27 ലക്ഷത്തിന്റെ കാറിനും നികുതിയടക്കണമെന്ന് ഇന്‍കം ടാക്‌സ്; സമ്മാനം കിട്ടിയതെന്ന് പ്രിയങ്ക ചോപ്ര

എന്നാല്‍ വാദം തള്ളിയ ഇന്‍കം ടാക്‌സ് അപ്പലെറ്റ് ട്രിബ്രൂണല്‍ വാച്ചിനും കാറിനും നികുതിയടയ്ക്കാന്‍ പ്രിയങ്കയോട് ആവശ്യപ്പെട്ടു. പ്രിയങ്കയുടെ കൈയ്യിലുള്ള വാച്ചും കാറും നികുതി അടക്കാന്‍ വിലമതിക്കുന്നതാണെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥര്‍, ആദായ നികുതി ആക്ട് 27ാം വകുപ്പ് പ്രകാരം ജോലിയുടെ ഭാഗമായോ ബിസിനസ്സില്‍ നിന്നോ ലഭിക്കുന്ന വസ്തുവകകള്‍ നികുതിയുടെ പരിധിയില്‍ വരുമെന്നും ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, National, News, Priyanka Chopra, Cinema, Tax&Savings, Priyanka Chopra shows luxury watch and sedan as gifts, ordered to pay tax.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia