New Still | 'ലവ് എഗെയ്‌നി'ല്‍ സാം ഹ്യൂഗന്റെ നായികയായി പ്രിയങ്ക ചോപ്ര; റൊമാന്റിക് ഹോളിവുഡ് ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
ന്യൂഡെല്‍ഹി: (www.kvartha.com) ഹോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ബോളിവുഡിന്റെ താരറാണി പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ പ്രിയങ്കയുടെ റൊമാന്റിക് ഹോളിവുഡ് ചിത്രമായ 'ലവ് എഗെയ്‌ന' പുതിയ സ്റ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ലവ് എഗെയ്ന്‍ എന്ന പുതിയ ചിത്രത്തില്‍ നിന്നുള്ള പുതിയ ഫോടോകളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ജെയിംസ് സ്ട്രൗസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക പ്രിയങ്കാ ചോപ്രയാണ്. ജെയിംസ് സി സ്ട്രൗസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. സാം ഹ്യൂഗനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക് ചിത്രമാണ് 'ലവ് എഗെയ്ന്‍'. മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രിയങ്ക ചോപ്രയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തതും ഒരു ഹോളിവുഡ് ചിത്രമാണ്. ലന വചോവ്‌സ്‌കി സംവിധാനം ചെയ്ത 'ദ മട്രിക്‌സ് റിസറക്ഷന്‍' എന്ന ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.
ഭര്‍ത്താവ് നിക്ക് ജൊനാസിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പ്രിയങ്ക ചോപ്ര പങ്കുവയ്ക്കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു പ്രിയങ്ക ചോപ്രയ്ക്ക് കുഞ്ഞ് ജനിച്ചത്. സംസ്‌കൃതത്തില്‍ നിന്ന് ഉത്സഭവിച്ച വാക്കായ മാല്‍തി മേരി ചോപ്ര എന്നാണ് കുഞ്ഞിന് പേരിട്ടത്.
I absoultely want to watch this movie in 2023!!
— H.SWISS🍄🇨🇭🍄 (@Hswiss1H) January 4, 2023
Can not wait.
But i have a burning Question.
Is this worldwide?
In Switzerland too?🤔#Loveagainofficial@SonyPictures@LoveAgain @SamHeughan @priyankachopra @celinedion pic.twitter.com/LcwUTshOLU