ക്വോണ്ടിക്കോയുടെ സെറ്റില്‍ വെച്ച് അപകടം; പ്രിയങ്കാ ചോപ്ര ആശുപത്രിയില്‍

 


മുംബൈ: (www.kvartha.com 14.01.2017) ടെലിവിഷന്‍ പരിപാടിയായ ക്വോണ്ടിക്കോയുടെ സെറ്റില്‍ വച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ കാല്‍തെന്നി തലയിടിച്ച് വീഴുകയായിരുന്നു. തുടര്‍ന്ന് തലകറക്കം അനുഭവപ്പെട്ട പ്രിയങ്കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ മണിക്കൂറുകള്‍ക്കകം തന്നെ ഡോക്ടര്‍ ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് താരം. വാരാന്ത്യത്തിന് ശേഷം പ്രിയങ്ക ജോലി പുനരാരംഭിക്കുമെന്ന് അവരുടെ പ്രതിനിധി അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia