Priyanka Chopra | പരമ്പരാഗത ഫ്‌ലോറല്‍ എംബ്രോയ്ഡറിക്ക് പുതിയ രൂപം നല്‍കി പ്രിയങ്ക ചോപ്ര; കറുപ്പ്- സുവര്‍ണ നിറങ്ങളിലുള്ള പാന്റ്‌സ്യൂടില്‍ തിളങ്ങി താരം, ചിത്രങ്ങള്‍ വൈറല്‍
Nov 9, 2022, 13:36 IST
ADVERTISEMENT
മുംബൈ: (www.kvartha.com) പരമ്പരാഗത ഫ്‌ലോറല്‍ എംബ്രോയ്ഡറിക്ക് പുതിയ രൂപം നല്‍കി ബോളിവുഡും ഹോളിവുഡും കീഴടക്കിയ നടി പ്രിയങ്ക ചോപ്ര. താരത്തിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
തന്റേതായ കൈയൊപ്പുമായി എത്തുന്ന പ്രിയങ്കയുടെ ഫാഷന്‍ ആരാകര്‍ക്കും ഏറെയിഷ്ടമാണ്. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്.
അതേസമയം, പ്രിയങ്കയെ നായികയാക്കി ജെയിംസ് സ്ട്രൗസ് സംവിധാനം ചെയ്യുന്ന 'ലവ് എഗെയ്ന്‍' എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു സ്റ്റില്‍ അടുത്തിടെ താരം പങ്കുവച്ചിരുന്നു. ജെയിംസ് സി സ്ട്രൗസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഒരു റൊമാന്റിക് ചിത്രമാണ് 'ലവ് എഗെയ്ന്‍'. 2023 മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രിയങ്ക ചോപ്രയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തതും ഒരു ഹോളിവുഡ് ചിത്രമാണ്. ലന വചോവ്‌സ്‌കി സംവിധാനം ചെയ്ത 'ദ മട്രിക്‌സ് റിസറക്ഷന്‍' എന്ന ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. കീനു റീവ്‌സ് അടുക്കമുള്ളവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തിയിരുന്നു.
Keywords: News, National, India, Mumbai, Entertainment, Lifestyle & Fashion, Actress, Bollywood, Hollywood, Cinema, Instagram, Social-Media, Priyanka Chopra, Priyanka Chopra gives traditional floral embroidery a new look in a Rahul Mishra pant suit
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


