കല്‍പന ചൗളയായി പ്രിയങ്ക ചോപ്ര, ഒപ്പം ആമിര്‍ ഖാനും

 


മുംബൈ:  (www.kvartha.com 25.04.2017) പ്രിയങ്ക ചോപ്രയുടെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു. ബഹിരാകാശ യാത്രിക കല്‍പന ചൗളയുടെ ജീവിതകഥ പ്രമേയമാക്കുന്ന ചിത്രത്തിലൂടെയാണ് കല്‍പന തിരികെ എത്തുന്നത്. കല്‍പനയ്ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കുന്നത് താനായിരിക്കുമെന്ന് പ്രിയങ്ക പറഞ്ഞു.

ജയ് ഗംഗാജല്‍ ആണ് പ്രിയങ്കയുടെ അവസാന ബോളിവുഡ് ചിത്രം. കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു റിലീസ്. പിന്നീട് ബോളിവുഡ് ചിത്രങ്ങളുടെ തിരക്കിലായിരുന്നു താരം. പ്രിയങ്ക അഭിനയിച്ച ബേവാച്ച് ഉടന്‍ തിയേറ്ററുകളിലെത്തും.

കല്‍പന ചൗളയായി പ്രിയങ്ക ചോപ്ര, ഒപ്പം ആമിര്‍ ഖാനും


കല്‍പന ചൗളയുടെ ജീവിതം പ്രമേയമാക്കിയ ബയോപിക് രാജ്യാന്തസിനിമ ആയിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഗേറ്റ് വേ എന്ന വലിയ കമ്പനിയാണ് നിര്‍മാതാക്കള്‍.

തിരക്കഥാ രചന പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരുവര്‍ഷത്തിലേറെ നീളും. പ്രിയ മിശ്രയാണ് സംവിധാനം. ഏഴ് വര്‍ഷമായി ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നുവെന്ന് പ്രിയ മിശ്ര പറയുന്നു. കല്‍പനയുടെ മാതാപിതാക്കളുമായി പലതവണ കൂടിക്കാഴ്ച നടത്തിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്.

ആമിര്‍ ഖാനും ചിത്രത്തിലുണ്ട്. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരനായ രാകേഷ് ശര്‍മയുടെ വേഷമാണ് ആമിറിന്. സുശാന്ത് സിംഗ് രാജ്പുതും പ്രധാന വേഷത്തിലെത്തും.

Image Credit: Reuters

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Priyanka Chopra has been missing from the Hindi film scene after 'Jai GangaaJal' released early last year. But it won't be long before she greets Bollywood fans in theatres. The actress will take up the biopic on late astronaut Kalpana Chawla as her next project.

Key Words: Priyanka Chopra , Hindi film ,  Bollywood , Kalpana Chawla
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia