'എന്നാ മോളേ കോലം നീ മേക്കപ്പിന്റെ ചെമ്പില്‍ വീണതാണോ'; ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി എത്തിയ പ്രിയ വാരിയറെ ട്രോളി ആരാധകന്‍, ചിത്രങ്ങള്‍
Sep 14, 2020, 16:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 14.09.2020) ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയ പി വാരിയര്‍. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. വീട്ടില്‍ നിന്നും എടുത്ത ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
എഴുപത് ലക്ഷത്തിനു മുകളില്‍ ആളുകളാണ് നടിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. അഡാറ് ലവ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച താരം ബോളിവുഡ് സിനിമയിലും തന്റെ അഭിനമികവ് തെളിയിച്ചിരുന്നു.
കൈയ്യടി നേടി സ്വീകരിച്ച നല്ല മോഡേണ്‍ ലുക്കിലുള്ള ചിത്രത്തിന് ട്രോളുകളും ഉണ്ട്. ഒരു ആരാധകന്റെ കമന്റെ് 'എന്നാ മോളേ കോലം നീ മേക്കപ്പിന്റെ ചെമ്പില്‍ വീണതാണോ' എന്നാണ്.
താരത്തിന്റെ ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രം റിലീസിനൊരുങ്ങുകയാണ്. 'ഒരു നാല്‍പ്പതുകാരന്റെ ഇരുപത്തൊന്നുകാരി' എന്ന വി കെ പ്രകാശ് ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. അനൂപ് മേനോനാണ് ഈ സിനിമയില്‍ നായകനാകുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.




