ക്യാമറാമാനെ ചുംബിക്കാനൊരുങ്ങി പ്രിയാ വാര്യര്‍; വീഡിയോ വൈറല്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 18.07.2019) ക്യാമറാമാനെ ചുംബിക്കാനൊരുങ്ങി നടി പ്രിയാ വാര്യര്‍. അഡാര്‍ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കല്‍ സീനിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് ഇരയായ താരങ്ങളില്‍ ഒരാളുമാണ് പ്രിയ.

അഡാര്‍ ലവിന്റെ ഒരു ലൊക്കേഷന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രിയയും ഛായഗ്രാഹകന്‍ സിനു സിദ്ധാര്‍ത്ഥുമാണ് വീഡിയോയിലുള്ളത്. ചുംബിക്കാനൊരുങ്ങിയ പ്രിയയെ സിനു പറ്റിക്കുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്.

ക്യാമറാമാനെ ചുംബിക്കാനൊരുങ്ങി പ്രിയാ വാര്യര്‍; വീഡിയോ വൈറല്‍

'ഇതെന്തിന്റെ കുഞ്ഞാട' എന്ന അടിക്കുറിപ്പോടെ പ്രിയ വാര്യരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെപ്പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ശ്രീദേവി ബംഗ്ലാവിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോള്‍ പ്രിയ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Priya Prakash Warrier latest Instagram video, Kochi, News, Cinema, Entertainment, Actress, Social Network, Video.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia