പ്രിയ വാര്യരും റോഷനും പ്രണയത്തിലോ? ആരാധകരുടെ കണ്‍ഫ്യൂഷന്‍ പ്രിയ ഉടന്‍ തീര്‍ക്കും

 


കൊച്ചി: (www.kvartha.com 10.05.2019) ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ നായികാ നായന്‍മാരായ പ്രിയാ വാര്യര്‍ക്കും റോഷന്‍ അബ്ദുള്‍ റഹൂഫിനും നേരെ ഗോസിപ്പുകള്‍ ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പ്. എന്നാല്‍ ആ ഗോസിപ്പിന് മറുപടിയുമായി പ്രിയ തന്നെ രംഗത്തിറങ്ങിയിരിക്കയാണ്.

ഏറെ വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ഒരു അഡാര്‍ ലൗ. ആദ്യം ഏറെ ആരാധകര്‍ ഉണ്ടാകുകയും പിന്നീട് അവയെല്ലാം മാറി ട്രോളുകള്‍ ഏറ്റു വാങ്ങേണ്ടി വരികയും ചെയ്ത താരമാണ് ചിത്രത്തിലെ നായിക പ്രിയ പി വാരിയര്‍. ഒരു അഡാര്‍ ലൗവ് എന്ന സിനിമയുടെ സെറ്റില്‍ നിന്ന് തുടങ്ങിയതാണ് പ്രിയ പി വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും തമ്മിലുള്ള സൗഹൃദം.

 പ്രിയ വാര്യരും റോഷനും പ്രണയത്തിലോ? ആരാധകരുടെ കണ്‍ഫ്യൂഷന്‍ പ്രിയ  ഉടന്‍ തീര്‍ക്കും

തുടര്‍ന്ന് സിനിമയുമായി ബന്ധപ്പെട്ട പല വേദികളിലും ഇരുവരെയും ഒരുമിച്ച് കാണുകയും ചെയ്തു. ഇതോടെ പ്രിയയും റോഷനും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പുറത്തു വന്നു തുടങ്ങി. മാത്രമല്ല, റോഷന്റെ പിറന്നാള്‍ ദിനത്തില്‍ പ്രിയ പങ്കുവെച്ച ഒരു കുറിപ്പും ആളുകള്‍ക്കിടയില്‍ സംശയത്തിന് വഴിവെച്ചു. ഇപ്പോഴിതാ ആരാധകരുടെ ആ ചോദ്യത്തിന് മറുപടിയുമായി പ്രിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

'ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതും സമപ്രായക്കാര്‍ക്കൊപ്പം സൗഹൃദം പങ്കിടുമ്പോള്‍ അത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടായിരിക്കും. അത് തികച്ചും സ്വാഭാവികമാണ്. ഗോസിപ്പുകള്‍ സിനിമയുടെ ഭാഗമാണ്. അതിന് കുറച്ച് കാലം മാത്രമേ ആയുസ്സുള്ളൂ. ഞാന്‍ എന്റെ ജോലി പൂര്‍ണ സംതൃപ്തിയോടും ആത്മാര്‍ഥതയോടും കൂടി ചെയ്യാന്‍ ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്' - എന്നും പ്രിയ പറഞ്ഞു.

 പ്രിയ വാര്യരും റോഷനും പ്രണയത്തിലോ? ആരാധകരുടെ കണ്‍ഫ്യൂഷന്‍ പ്രിയ  ഉടന്‍ തീര്‍ക്കും

പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ. ചിത്രം വൈകാതെ പ്രദര്‍ശനത്തിനെത്തും. സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രമേയമാക്കി ഒരുക്കുന്ന ലൗവ് ഹാക്കേഴ്സ് എന്ന ഹിന്ദി ചിത്രത്തിലും പ്രിയ നായികയാകുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Priya Prakash Varrier dismisses rumours of linkup with Oru Adaar Love co-star Roshan Abdul Rahoof, Kochi, News, Actress, Actor, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia