SWISS-TOWER 24/07/2023

പിറന്നാള്‍ദിനത്തില്‍ മമ്മൂക്കയ്ക്കായി കേകൊരുക്കി പ്രിയ, ആശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 07.09.2021) മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ 70-ാം പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. ഇപ്പോഴിതാ, പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. മമ്മൂക്കയ്ക്കായി ഭാര്യ പ്രിയ ഡിസൈന്‍ ചെയ്ത മനോഹരമായൊരു കേകിന്റെ വിശേഷവും ചാക്കോച്ചന്‍ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നു. മമ്മൂക്കയുടെ ഏറ്റവും വലിയ ഫാന്‍ എന്നാണ് ചാക്കോച്ചന്‍ പ്രിയയെ വിശേഷിപ്പിക്കുന്നത്.
Aster mims 04/11/2022

പിറന്നാള്‍ദിനത്തില്‍ മമ്മൂക്കയ്ക്കായി കേകൊരുക്കി പ്രിയ, ആശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍

മമ്മൂട്ടി തന്നെ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച അദ്ദേഹത്തിന്റെ ഒരു ചിത്രമാണ് പ്രിയ കേകില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പ്രിയയുടെ ആശയത്തിന് അനുസരിച്ച് കേക് ഒരുക്കിയിരിക്കുന്നത് ടിന അവിര കേക്ക്‌സ് ആണ്.

'പ്രിയപ്പെട്ട മമ്മൂക്ക...

എനിക്കും എന്റെ കുടുംബത്തിനും അങ്ങെന്നും ഒരു ഉപദേഷ്ടാവും വഴികാട്ടിയും അധ്യാപകനും ബിഗ് ബ്രദറുമൊക്കെയാണ്. എന്റെ സന്തോഷങ്ങളില്‍ ഊഷ്മള സാന്നിധ്യമായും കഷ്ടപ്പാടുകളില്‍ ആശ്വാസമായും നിങ്ങളെപ്പോഴും കൂടെയുണ്ടായിരുന്നു. നിങ്ങളോടുള്ള എന്റെ സ്‌നേഹവും ബഹുമാനവും അനുദിനം വളരുന്നു. സിനിമയുടെ ലോകത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും നിത്യപ്രചോദനവും മാതൃകയുമാണ് നിങ്ങള്‍. കലയോടുള്ള നിങ്ങളുടെ സ്‌നേഹവും പാഷനും അഭിനിവേശവും എപ്പോഴും ഞങ്ങളെ വിസ്മയിപ്പിക്കുന്നു.

ഇപ്പോള്‍ നിങ്ങള്‍ 'മധുര പതിനേഴി'ലെത്തിയിരിക്കുന്നു..
ദൈവം കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കി നിങ്ങളെ അനുഗ്രഹിക്കട്ടെ.
പ്രിയപ്പെട്ട മമ്മൂക്ക... ജന്മദിനാശംസകള്‍,' കുഞ്ചാക്കോ ബോബന്‍ കുറിക്കുന്നു.


പിറന്നാള്‍ദിനത്തില്‍ മമ്മൂക്കയ്ക്കായി കേകൊരുക്കി പ്രിയ, ആശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍

Keywords:  Priya Kunchacko arranged a special birthday cake for Mammootty, Kochi, News, Birthday Celebration, Mammootty, Kunjacko Boban, Social Media, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia