ലൂസിഫറിലൂടെ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക്, നായകനായി മോഹന്‍ലാലും

 


കൊച്ചി: (www.kvartha.com 15.09.2016) ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യുവ നടന്‍ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് ശ്രദ്ധ തിരിക്കുന്നു. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് നായകന്‍. പൃത്വിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

തന്റെ സിനിമകളെല്ലാം മാറ്റിവെച്ചാണ് പൃത്വി മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. തെന്നിന്ത്യയിലേയും ബോളിവുഡിലേയും പ്രമുഖ  താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.

ലൂസിഫറിലൂടെ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക്, നായകനായി മോഹന്‍ലാലും


Keywords:  Kerala, Kochi, film, Entertainment, Prithvi Raj, Mohanlal, Cinema, Director, Murali Gopi, Super star, Story, Facebook, Lucifer.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia