ഇത് ഞാനങ്ങെടുക്കുവാ, പേയ്മെന്റ് പിന്നെ; ദുല്‍ഖറിനോട് പൃഥ്വി; ഏറ്റെടുത്ത് ആരാധകര്‍
Jul 3, 2021, 16:04 IST
കൊച്ചി: (www.kvartha.com 03.07.2021) ദുല്‍ഖര്‍ സല്‍മാന്റെ ചിത്രത്തിന് പൃഥ്വിരാജ് നല്‍കിയ കമന്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സഹപ്രവര്‍ത്തകര്‍ എന്നതിലുപരി നല്ല സുഹൃത്തുക്കളാണ് പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും. ഇടയ്ക്ക് ഒക്കെ കുടുംബത്തോടൊപ്പം ഒത്തുകൂടാനും സൗഹൃദനിമിഷങ്ങള്‍ പങ്കുവയ്ക്കാനും ഈ ചങ്ങാതിമാര്‍ സമയം കണ്ടെത്താറുമുണ്ട്.
ഇപ്പോഴിതാ, ദുല്‍ഖറിന്റ ഒരു ചിത്രത്തിന് പൃഥ്വി നല്‍കിയ കമന്റാണ് ശ്രദ്ധ നേടുന്നത്. ലോക് ഡൗണിനു ശേഷം വീണ്ടും ഷൂടിംഗ് ആരംഭിച്ച സന്തോഷം പങ്കുവച്ചുകൊണ്ടാണ് ദുല്‍ഖറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ദുല്‍ഖറിന്റെ ലുക് തന്റെ ചിത്രത്തിനായി ഇങ്ങെടുക്കുകയാണെന്നും പേയ്‌മെന്റ് കൂടുതല്‍ ബിരിയാണിയായി തിരിച്ചടയ്ക്കാമെന്നുമാണ് ഇതിന് പൃഥ്വിയുടെ കമന്റ്. താരങ്ങള്‍ തമ്മിലുള്ള സൗഹൃദസംഭാഷണം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
അടുത്തിടെ ദുല്‍ഖറിനും പൃഥ്വിയ്ക്കും കുടുംബത്തിനോടുമൊപ്പം ഒത്തുകൂടിയതിന്റെ ചിത്രങ്ങള്‍ നസ്രിയയും പങ്കുവച്ചിരുന്നു. തങ്ങളുടെ പങ്കാളികള്‍കൊപ്പമുള്ള ഈ കൂട്ടുകാരുടെ സെല്‍ഫി ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. സമയം കിട്ടുമ്പോഴെല്ലാം പരസ്പരം കാണാനും ഒത്തുകൂടാനും മടിക്കാത്ത ചങ്ങാതിമാരാണ് മൂവരും.
ദുല്‍ഖറിനും പൃഥ്വിയ്ക്കും തങ്ങളുടെ കുഞ്ഞനുജത്തിയാണ് നസ്രിയ. ദുല്‍ഖറിന്റെ ഭാര്യ അമാലിനും സുപ്രിയ പൃഥ്വിരാജിനുമാവട്ടെ, പ്രിയപ്പെട്ട കൂട്ടുകാരിയും. പരസ്പരമുള്ള സൗഹൃദത്തെ കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പലപ്പോഴും ഈ താരങ്ങള്‍ സംസാരിക്കാറുണ്ട്.
Keywords: Prithvirajs comment on Dulquer Salmans insta pic, Kochi, Family, Actor, Social Media, Cinema, Kerala, Family.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.