First Look | അക്ഷയ് കുമാറിന്റെ ബഡേ മിയാന്‍ ചോട്ടേ മിയാന്‍ സിനിമയില്‍ പൃഥ്വിരാജും; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവന്നു

 



മുംബൈ: (www.kvartha.com) അക്ഷയ് കുമാറിന്റെ ബഡേ മിയാന്‍ ചോട്ടേ മിയാന്‍ സിനിമയില്‍ പൃഥ്വിരാജും പ്രധാനവേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. കബീര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 

ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് തന്റെ ക്യാരക്ടര്‍ ലുക് പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് സമൂഹ മാധ്യമത്തില്‍ കുറിച്ചത്. പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. 

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാന്‍വി കപൂറാണ് നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ടൈഗര്‍ ഷ്രോഫും പ്രധാന വേഷത്തില്‍ എത്തുന്നു. 

അമിത് തൃവേദി സംവിധാനം ചെയ്ത 'അയ്യ', അതുല്‍ സബര്‍വാളിന്റെ 'ഔറംഗസേബ്', ശിവം നായര്‍, നീരജ് പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത 'നാം ശബാന' തുടങ്ങിയവയാണ് പൃഥ്വിരാജ് മുന്‍പ് അഭിനയിച്ച ഹിന്ദി സിനിമകള്‍.  

First Look | അക്ഷയ് കുമാറിന്റെ ബഡേ മിയാന്‍ ചോട്ടേ മിയാന്‍ സിനിമയില്‍ പൃഥ്വിരാജും; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവന്നു


അതേസമയം, ഗോള്‍ഡ് എന്ന മലയാള സിനിമയാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. നയന്‍താര നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് അല്‍ഫോണ്‍സ് പുത്രന്‍ ആണ്. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

Keywords:  News,Kerala,State,Mumbai,Entertainment,Cinema,Top-Headlines,Latest-News,Bollywood, Prithviraj turns villain for Akshay Kumar-Tiger Shroff’s Bade Miyan Chote Miyan, check out his first look
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia