'ഒരു നടനെന്ന രീതിയില്‍ ഫഹദിനും ദുല്‍ഖറിനും മുന്‍പുള്ള തലമുറയിലാണ് തന്നെ ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന്'; നടൻ പൃഥ്വിരാജ്
Jun 26, 2021, 16:56 IST
കൊച്ചി: (www.kvartha.com 26.06.2021) ഫിലിം മേകേഴ്‌സ് വലിയ സിനിമകളുടെ ഭാഗമാകാന്‍ വേണ്ടിയാണ് കൂടുതലായും തന്നെ സമീപിക്കുന്നതെന്നും എന്നാൽ തനിക്ക് യാഥാര്‍ഥ്യങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന കൊച്ചു സിനിമകളുടെ ഭാഗമാകാന്‍ ആണ് താല്‍പര്യമെന്ന് പ്രേക്ഷകരുടെ പ്രിയ നടന്‍ പൃഥ്വിരാജ് പറയുന്നു.
സംവിധായകന്‍ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ഒരിക്കല്‍ വലിയ സിനിമ ചെയ്യണമെന്ന് പറഞ്ഞ് വീട്ടില്‍ വന്നിരുന്നുവെന്നും, എന്തുകൊണ്ടാണ് ജോജി പോലത്തെ സിനിമകള്‍ തന്നെവച്ച് എടുക്കാത്തതെന്ന് അവരോട് ചോദിച്ചിരുന്നുവെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.
ഒരു നടനെന്ന രീതിയില്‍ ഫഹദിനും ദുല്‍ഖറിനും മുന്‍പുള്ള തലമുറയിലാണ് തന്നെ ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും പൃഥ്വിരാജ് അഭിപ്രായപെടുന്നു. വര്‍ഗം' ഒരു ന്യൂജെന്‍ സിനിമയാണെങ്കിലും, അത് ആ പട്ടികയില്‍ ഇടം നേടിയില്ലെന്നും മലയാളത്തിലെ പോപുലറായ ന്യൂജെന്‍ ഫിലിം മേകറുടെ കൂടെയൊന്നും താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

'ന്യൂ ഏജ് ഫിലിംസ്' എന്ന ടെര്‍മിനോളജി മാത്രമാണ് പുതിയത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഒഫ് ഗോഡ്സ് എന്ന ചിത്രം പുതിയ രീതിയിലുള്ള ഫിലിം മേകിങ്ങിന് ഉദാഹരണമായി ചൂണ്ടികാണിക്കാവുന്ന ആദ്യത്തെ സിനിമയാണ്.
അവിശ്വസനീയമായ രീതിയിലായിരുന്നു ആ സിനിമയുടെ മേകിങ്. എന്നാല്‍ ബോക്‌സോഫീസില്‍ സിനിമ പരാജയമായിരുന്നു. സിനിമയെക്കുറിച്ച് അഭിമാനമാണുള്ളത്. ആ സിനിമ സംവിധാനം ചെയ്യാമെന്നും വിചാരിച്ചിരുന്നു. അപ്പോഴാണ് രാവണനിലേക്ക് മണി രത്നത്തിന്റെ കോള്‍ വരുന്നതെന്നും പൃഥ്വിരാജ് പറയുകയുണ്ടായി. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും സിനിമാ നിർമാതാവും സംവിധായകനുമായ നടൻ ലക്ഷകണക്കിന് ആരാധകരുടെ പ്രിയപ്പെട്ട സൂപെർ സ്റ്റാർ കൂടിയാണ്.
Keywords: News, Kochi, Entertainment, Prithvi Raj, Film, Cinema, Actor, Malayalam, Prithviraj Sukumaran, Malayalam film industry, Prithviraj Sukumaran talks about Malayalam film industry.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.