'ആറു വയസുകാരിക്ക് സോഷ്യല്‍ മീഡിയ ആവശ്യമില്ല, ദയവായി നിങ്ങള്‍ ഇതിന് ഇരയാവരുത്'; മകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തി പൃഥിരാജും സുപ്രിയയും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 10.11.2020) മകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തി നടന്‍ പൃഥിരാജും സുപ്രിയയും. മകള്‍ അലംകൃതയുടെ പേരിലാണ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. അല്ലി പൃഥിരാജ് എന്ന പേരിലുള്ള അക്കൗണ്ട് മാനേജ് ചെയ്യുന്നത് പൃഥിരാജും ഭാര്യ സുപ്രിയയുമാണെന്നും ബയോയില്‍ കണിക്കുന്നു. ഈ വ്യാജ അക്കൗണ്ടിനെതിരെയാണ് പൃഥിരാജും സുപ്രിയയും രംഗത്തു വന്നിരിക്കുന്നത്. പൃഥിരാജും സുപ്രിയയും വളരെ വിരളമായി മാത്രമെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കാറുള്ളൂ.
Aster mims 04/11/2022

ഈ അക്കൗണ്ട് തന്റെ മകളുടേതല്ലെന്നും ആറ് വയസ്സുകാരിക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് വേണമെന്ന് കരുതുന്നില്ലെന്നുമാണ് പൃഥിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവരുതെന്നും പൃഥിരാജ് പറഞ്ഞു.

'ആറു വയസുകാരിക്ക് സോഷ്യല്‍ മീഡിയ ആവശ്യമില്ല, ദയവായി നിങ്ങള്‍ ഇതിന് ഇരയാവരുത്'; മകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തി പൃഥിരാജും സുപ്രിയയും


'ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന പേജല്ല. ഞങ്ങളുടെ ആറുവയസുള്ള മകള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ സാന്നിധ്യം ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. പ്രായമാവുമ്പോള്‍ അവള്‍ക്ക് അതിനെക്കുറിച്ച് തീരുമാനിക്കാം. അതിനാല്‍ ദയവായി ഇതിന് ഇരയാവരുത്,' പൃഥിരാജും സുപ്രിയയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.

'ആറു വയസുകാരിക്ക് സോഷ്യല്‍ മീഡിയ ആവശ്യമില്ല, ദയവായി നിങ്ങള്‍ ഇതിന് ഇരയാവരുത്'; മകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തി പൃഥിരാജും സുപ്രിയയും


Keywords:  News, Kerala, Kochi, Cinema, Actor, Cine Actor, Entertainment, Social Network, Instagram, Prithviraj Sukumaran against fake account in the name of daughter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script