പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം 'വിമാനം' ടീസർ പുറത്തിറങ്ങി

 


കൊച്ചി: (www.kvartha.com 04.12.2017) പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം 'വിമാന'ത്തിന്‍റെ ടീസർ പുറത്തിറങ്ങി. പറക്കാന്‍ മോഹിക്കുന്ന ചെറുപ്പക്കാരന്‍റെ കഥ പറയുന്ന ചിത്രം പ്രദീപ് എം. നായര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും പ്രദീപ് തന്നെയാണ്.

അലന്‍സിയര്‍, ബാലചന്ദ്രന്‍, സുധീര്‍ കരമന എന്നിവര്‍ക്കൊപ്പം പുതുമുഖമായ ദുര്‍ഗാകൃഷ്ണയും പ്രധാന വേഷത്തിലഭിനയിക്കുന്നുണ്ട്. ട്രാഫിക്, ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനാണ് 'വിമാനം' നിര്‍മിക്കുന്നത്. ഒരു ഇടവേളക്ക് ശേഷമാണ് ലിസ്റ്റിന്‍ 'വിമാനം' നിര്‍മിക്കുന്നത്. ചിറകൊടിഞ്ഞ കിനാവാണ് ലിസ്റ്റിന്‍ നിർമിച്ച അവസാന ചിത്രം. ഇത് വിജയമായിരുന്നു.

രണ്ട് ഗെറ്റപ്പിൽ പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നുവെന്നതാണ് വിമാനത്തിന്റെ പ്രത്യേകത. നേരത്തെ വിമാനത്തിന്റെ കഥയുമായി സാമ്യമുള്ള എബി എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. വിനീത് ശ്രീനിവാസൻ നായകനായ ഈ ചിത്രം ഭേദപ്പെട്ട പ്രകടനമാണ് ബോക്സ് ഓഫീസിൽ കാഴ്ച വെച്ചത്.

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം 'വിമാനം' ടീസർ പുറത്തിറങ്ങി

Credit: Facebook/PrithvirajSukumaran

Summary: Vimaanam is an upcoming 2017 Indian Malayalam drama film written and directed by debutant Pradeep M. Nair, starring Prithviraj Sukumaran in the lead role. Vimaanam is a high budget film involving high VFX works for the flying scenes. The film will have two time periods with Prithviraj appearing in two different looks

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia