Prithviraj Sukumaran | താരമൂല്യമാണ് സിനിമയില്‍ പ്രതിഫലം തീരുമാനിക്കുന്നത്, സ്ത്രീകള്‍ക്ക് തുല്യവേതനത്തിനുള്ള അര്‍ഹതയുണ്ട്; രാവണനില്‍ തനിക്കും ഐശ്വര്യ റായിക്കും തുല്യവേതനമല്ല ലഭിച്ചതെന്നും പൃഥ്വിരാജ്

 


കൊച്ചി: (www.kvartha.com) താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം മലയാള സിനിമയ്ക്ക് വലിയ ബാധ്യത സൃഷ്ടിക്കുന്നുവെന്ന ഫിലിം ചേമ്പറിന്റെ വിമര്‍ശനത്തിന് പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. 

ഒരു നടന്റെ പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വച്ച് സിനിമ ചെയ്യേണ്ടെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് പറഞ്ഞ താരം നിര്‍മാണത്തില്‍ പങ്കാളികളാക്കുന്നതാണ് പലപ്പോഴും നല്ലതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും വ്യക്തമാക്കി.

Prithviraj Sukumaran | താരമൂല്യമാണ് സിനിമയില്‍ പ്രതിഫലം തീരുമാനിക്കുന്നത്, സ്ത്രീകള്‍ക്ക് തുല്യവേതനത്തിനുള്ള അര്‍ഹതയുണ്ട്; രാവണനില്‍ തനിക്കും ഐശ്വര്യ റായിക്കും തുല്യവേതനമല്ല ലഭിച്ചതെന്നും പൃഥ്വിരാജ്


പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വച്ച് സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചാല്‍ മതിയെന്നും മറിച്ച് നിര്‍മാണത്തില്‍ പങ്കാളിയാക്കിയാല്‍ സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന് അനുസരിച്ച് പ്രതിഫലം നല്‍കിയാല്‍ മതിയെന്നും ഞാനും അങ്ങനെയാണ് പരമാവധി സിനിമകള്‍ ചെയ്യാറുള്ളതെന്നും താരം വ്യക്തമാക്കി.

നടിമാര്‍ക്കും നടന്‍മാര്‍ക്കും തുല്യവേതനം നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും പൃഥ്വിരാജ് അഭിപ്രായം പറയുകയുണ്ടായി.

സ്ത്രീകള്‍ക്ക് തുല്യവേതനത്തിനുള്ള അര്‍ഹതയുണ്ടെങ്കിലും അതില്‍ ഒരു പ്രധാനപ്പെട്ട കാര്യമുണ്ടെന്നും പൃഥ്വി പറഞ്ഞു. രാവണ്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്. എനിക്ക് കുറവാണ് ലഭിച്ചത്. താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്. ഒരു നടന്‍ അല്ലെങ്കില്‍ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് അവിടെ പരിഗണിക്കുന്നത്.

നടീനടന്‍മാരും അങ്ങനെയാണ് ചോദിക്കുന്നത്. മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണെന്നാണ് എന്റെ അറിവ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ചാണ് അഭിനയിക്കുന്നതെങ്കില്‍ മഞ്ജുവിനായിരിക്കും കൂടുതല്‍ പ്രതിഫലം നല്‍കുക എന്നും പൃഥ്വിരാജ് പറഞ്ഞു.

താരസംഘടനയായ അമ്മയുടെ യോഗത്തില്‍ വിജയ്ബാബു പങ്കെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു പൃഥ്യവിന്റെ മറുപടി. അമ്മയുടെ യോഗത്തില്‍ പങ്കെടുത്തില്ലെന്നും അതിന്റെ പ്രവര്‍ത്തന രീതികള്‍ അറിയില്ലെന്നുമായിരുന്നു പ്രതികരണം.

Keywords: Prithviraj Sukumaran about equal pay on film actress, Kochi, News, Cinema, Actress, Prithvi Raj, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia