'Kaduva' Promo Song | പൃഥ്വിരാജിന്റെ 'കടുവ' പ്രൊമൊ സോംഗ് പുറത്തുവിട്ടു; പാട്ട് കിടുക്കിയെന്ന് ആരാധകര്‍
Jul 5, 2022, 15:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'കടുവ'. ചിത്രത്തിന്റെ പ്രൊമൊ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പാട്ട് കിടുക്കിയെന്ന് കമന്റുമായി ആരാധകരും രംഗത്തെത്തി.
ഇത്തരം പാട്ടു സംഘങ്ങളെ സപോര്‍ട് ചെയ്യുന്ന മാജിക് ഫ്രെയിംസ് നും രാജുവേട്ടനും അഭിനന്ദനങ്ങള്‍... കൂടെ ബിജോയി ചേട്ടനും അഭിനന്ദനങ്ങളെന്ന് മറ്റൊരാള്‍ കുറിച്ചു. പാട്ട് പുറത്തുവിട്ട് നാല് മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷം പേരാണ് പാട്ട് കണ്ടിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം പാട്ടും തരംഗമായിരിക്കുകയാണ്.
വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും സംഘവും നടത്തിവരുന്നത്. ജൂലൈ ഏഴിന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. മലയാളത്തിന് പുറമേ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. 'കടുവ' എന്ന ചിത്രം പൃഥ്വിരാജിന് പ്രതീക്ഷയുള്ള ഒന്നാണ്.
'കടുവക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വിലനായി(Villain) ഡിഐജിയായിട്ട് അഭിനയിക്കുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടന്‍ ബ്രിഡ്ജ്', 'മാസ്റ്റേഴ്‌സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ജന ഗണ മന'യാണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തി. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയ്റ്ററുകളില്‍ നിന്ന് ലഭിച്ചത്. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്.
Keywords: News,Kerala,State,Entertainment,Cinema,Song,Social-Media,Prithvi Raj, Prithviraj starrer new film 'Kaduva' promo song out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

