അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും പൃഥ്വിരാജിനെ ഏറെ ഇഷ്ടമാണ്; ലൂസിഫറിന് ആശംസകള്‍ നേര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 


തിരുവനന്തപുരം: (www.kvartha.com 27.06.2018) മോഹന്‍ലാലിനെ നായകനാക്കി യംഗ് സ്റ്റാര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന് ആശംസകള്‍ നേര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൃഥ്വിരാജ് ഔദ്യോഗിക വസതിയിലെത്തി തന്നെ സന്ദര്‍ശിച്ച വിവരം ഫേസ്ബുക്കിലൂടെയാണ് മന്ത്രി അറിയിച്ചത്.

സുകുമാരന്റെ മകന്‍ എന്നതിനൊപ്പം അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും പൃഥ്വിരാജിനെ ഏറെ ഇഷ്ടമാണ് എന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

  അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും പൃഥ്വിരാജിനെ ഏറെ ഇഷ്ടമാണ്; ലൂസിഫറിന് ആശംസകള്‍ നേര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'ഏറെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജ് ഇന്ന് ഔദ്യോഗിക വസതിയിലെത്തിയിരുന്നു. ഇടതുപക്ഷ സഹയാത്രികനും പ്രിയപ്പെട്ട സുഹൃത്തുമായിരുന്ന സുകുമാരന്റെ മകന്‍ എന്നതിനൊപ്പം അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും ഏറെ ഇഷ്ടമാണ് പൃഥ്വിരാജിനെ. പൃഥ്വി ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ലൂസിഫര്‍ എന്ന സിനിമയെ കുറിച്ചും, സമകാലിക കാര്യങ്ങളെ കുറിച്ചും സംസാരിച്ചു.

പൃഥ്വിരാജ് മലയാള സിനിമയുടെ ഇന്നിന്റെയും നാളെയുടെയും പ്രതീക്ഷയാണ്. സുകുമാരനെ പോലെ തന്നെ ഏറെ വായിക്കുകയും, നിലപാടുകളില്‍ ധീരത പുലര്‍ത്തുകയും ചെയ്യുന്ന പൃഥ്വിരാജിന് ഞാന്‍ എല്ലാ ആശംസകളും നേര്‍ന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ മികച്ച സിനിമയാകട്ടെ എന്നാശംസിക്കുന്നു. അഭിവാദനങ്ങള്‍'.

Keywords: Prithviraj met Minister Kadakampally Surendran, Thiruvananthapuram, News, Politics, Cinema, Minister, Facebook, Post, Prithvi Raj, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia