ജോര്‍ദാനില്‍ കുടുങ്ങിയ 'ആടുജീവിതം' ടീം കേരളത്തിലെത്തി; എയര്‍പോര്‍ട്ടില്‍ നിന്നും 58 അംഗസംഘം നേരെ പോയത് സര്‍ക്കാര്‍ നിര്‍ദേശിച്ച ക്വാറന്റൈന്‍ കേന്ദ്രത്തില്‍; ഇനി 14 ദിവസം നിരീക്ഷണത്തില്‍
May 22, 2020, 11:36 IST
കൊച്ചി: (www.kvartha.com 22.05.2020) കൊറോണ വ്യാപനവും ലോക്ഡൗണും മൂലം ജോര്‍ദാനില്‍ കുടുങ്ങിയ 'ആടുജീവിതം' ടീം കേരളത്തിലെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പെടുന്ന 58 അംഗ സംഘം നേരെ പോയത് സര്‍ക്കാര്‍ നിര്‍ദേശിച്ച ക്വാറന്റൈന്‍ കേന്ദ്രത്തില്‍. ഇനി 14 ദിവസത്തെ നിരീക്ഷണത്തിനുശേഷം വീട്ടിലോട്ട്.
ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറോടിച്ചാണ് പൃഥ്വി പോയത്.
നേരത്തെ ജോര്‍ദാനിലെ വിമാനത്താവളത്തില്‍ നില്‍ക്കുന്ന ഇരുവരുടെയും ചിത്രം അമ്മനിലെ ഇന്ത്യന്‍ എംബസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.
'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോര്‍ദാനില്‍ പോയത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞതോടെയാണ് കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിടല്‍ പ്രഖ്യാപിച്ചത്. ഇതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനെ സമീപിച്ചിരുന്നു.
പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
Keywords: Prithviraj and Aadujeevitham team go into quarantine after reaching Kerala, News, Cinema, Entertainment, Flight, Nedumbassery Airport, Embassy, Prithvi Raj, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.