'പ്രേമം' ഓടിയത് 230 ദിവസം

 


(www.kvartha.com 13.01.2016) കേരളത്തില്‍ നിറഞ്ഞസദസ്സില്‍ ഓടിയ പ്രേമം തമിഴ്‌നാട്ടിലും ഹിറ്റ്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായെത്തിയ പ്രേമം തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ 230 ദിവസമാണ് ഓടിയത്. ചിത്രം ബുധനാഴ്ച അവസാനപ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ചെന്നൈ എസ്‌കേപ്പ് തിയറ്ററിലാണ് പ്രേമം 230 ദിവസം പ്രദര്‍ശനം നടത്തിയത്.

ചില തമിഴ്ചിത്രങ്ങള്‍ തിയറ്ററുകളില്‍ 25 ദിവസം പിന്നിടാന്‍ കഷ്ടപ്പെടുമ്പോഴാണ് ഒരു മലയാളചിത്രം തമിഴകത്ത് 230 ദിവസം പിന്നിടുന്നത്. റിലീസ് ചെയ്ത് ആറുമാസത്തിന് ശേഷം ഹൗസ്ഫുള്‍ ഷോയും തിരക്കുമായി മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

പ്രേമത്തിന്റെ 222-ാം ദിവസം സിനിമ കാണാന്‍ നിവിന്‍ പോളിയും തിയറ്ററില്‍ എത്തിയിരുന്നു. കൂടാതെ പ്രദര്‍ശനത്തിന്റെ 100, 150, 200 ദിവസങ്ങളിലും ചെന്നൈ എസ്‌കേപ്പ് സിനിമാസ് വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. മലയാളികള്‍ക്ക് ഏറെ അഭിമാനം പകരുന്ന മറ്റൊരു നേട്ടമാണ് പ്രേമത്തിനുണ്ടായിരിക്കുന്നത്. അന്യഭാഷ സിനിമകള്‍ കേരളത്തിലെ തിയേറ്റകളില്‍ വൈഡ് റിലീസ് ചെയ്ത് മലയാളസിനിമകള്‍ക്ക് തന്നെ പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍ പ്രേമം സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ കിട്ടുന്ന സ്വീകാര്യത ഒരു അംഗീകാരം തന്നെയാണ്.

'പ്രേമം' ഓടിയത് 230 ദിവസം


Also Read:
തൃക്കരിപ്പൂരില്‍ ബൈക്കിടിച്ച് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു


Keywords:  Premam's dream run ends, Theater, Released, Director, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia