പ്രേമം നായിക മഡോണ സെബാസ്റ്റിയന്റെ ‘കാവൻ’ എന്ന തമിഴ് സിനിമയിലെ ഗാനം പുറത്തിറങ്ങി;വീഡിയോ കാണാം

 


ചെന്നൈ: (www.kvartha.com 13.02.2017) 'പ്രേമം' സുന്ദരി മഡോണ സെബാസ് റ്റിയ
ൻ അഭിനയിക്കുന്ന ‘കാവൻ’ എന്ന തമിഴ് സിനിമയിലെ മനോഹരമായ പ്രണയ ഗാനം പുറത്തിറങ്ങി. ഓക്സിജൻ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്. വിജയ് സേതുപതിയാണ് ചിത്രത്തിൽ നായകനാകുന്നത്. ശുഭ രചന നിർവ്വഹിച്ചിരിക്കുന്ന ഈ സിനിമ കെ വി ആനന്ദ് ആണ് സംവിധാനം ചെയ്യുന്നത്.

ഇവരെ കൂടാതെ ടി രാജേന്ദ്രൻ, വിക്രാന്ത് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വൈരമുത്തുവിന്റെ വരികൾക്ക് ഹിപോപ് തമിഴയാണ് സംഗീതം നിർവഹിക്കുന്നത്. കലപതി എസ് അഖോരം, കലപതി എസ്‌ ഗണേഷ്, കലപതി എസ് സുരേഷ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 പ്രേമം നായിക മഡോണ സെബാസ്റ്റിയന്റെ ‘കാവൻ’ എന്ന തമിഴ് സിനിമയിലെ ഗാനം പുറത്തിറങ്ങി;വീഡിയോ കാണാം

പ്രേമത്തിലൂടെയാണ് മഡോണ സെബാസ്റ്റിയൻ സിനിമയിലേക്ക് കടന്ന് വരുന്നത്. ആ സിനിമയിൽ സെലിൻ എന്ന കഥാപാത്രം മഡോണയെ വലിയ പ്രശസ്തിയിലേക്കെത്തിച്ചിരുന്നു. അതിന് ശേഷം ഒരുപാട് സിനിമകളിൽ കരാറ് ചെയ്യപ്പെട്ട മഡോണയുടെ വലിയ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് 'കാവൻ'.



Sumamry: Premam fame Madona Sebastyan acting Tamil film Kavan video song releases. The film is base of romantic Tamil star Vijay Sethupathi will act opposit to Madona. Film is directed by K V Anand.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia