Award | പ്രേം നസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം നടന്‍ ഇന്നസെന്റിന്, സംഗീത ശ്രേഷ്ഠ പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) മലയാള സിനിമയിലെ നിത്യവസന്തം പ്രേം നസീറിന്റെ 34-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പ്രേം നസീര്‍ സുഹൃദ് സമിതി തൃശൂര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നല്‍കുന്ന പ്രേം നസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം നടന്‍ ഇന്നസെന്റിനും സംഗീത ശ്രേഷ്ഠ പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്കും സമ്മാനിക്കും.

10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം ഫെബ്രുവരി 19ന് ഉച്ചക്ക് 2.30ന് തൃശൂര്‍ വൈലോപ്പിള്ളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആര്‍ ബിന്ദു സമര്‍പ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെകെ സത്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Aster mims 04/11/2022

Award | പ്രേം നസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം നടന്‍ ഇന്നസെന്റിന്, സംഗീത ശ്രേഷ്ഠ പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

മേയര്‍ എംകെ വര്‍ഗീസ്, ഡെപ്യൂടി മേയര്‍ രാജശ്രീ ഗോപന്‍, കൗണ്‍സിലര്‍ റെജി ജോയ്, സിപിഎം ജില്ലാ സെക്രടറി എംഎം വര്‍ഗീസ്, സിപിഐ ജില്ലാ സെക്രടറി കെകെ വത്സരാജ്, ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മുഹമദ് റശീദ്, ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍, വ്യാപാരി വ്യവസായി ജില്ലാ സെക്രടറി മില്‍ടണ്‍ തുടങ്ങിയവരും ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുക്കും.

തുടര്‍ന്ന് ഗാനമേളയും മറ്റ് കലാവിരുന്നും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരി സത്താര്‍ ആദൂര്‍, പിആര്‍ഒ നൗശാദ് പാട്ടുകുളങ്ങര എന്നിവരും പങ്കെടുത്തു.

Keywords: Prem Naseer Film Award for Actor Innocent and Best Music Award Goes to Vidyadharan Master, Thrissur, News, Award, Cinema, Cine Actor, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia