ഇതുവരെ ആരോടും പറയാത്ത പ്രണയം വെളിപ്പെടുത്തി പൗര്‍ണമിത്തിങ്കളിലെ പ്രേം; ആഘോഷമാക്കി ആര്യയും സ്റ്റാര്‍ട്ട് മ്യൂസിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.01.2020) ഇതുവരെ ആരോടും പറയാത്ത പ്രണയം വെളിപ്പെടുത്തി പൗര്‍ണമിത്തിങ്കളിലെ പ്രേം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും' എന്ന ഷോയിലൂടെയാണ് പ്രേം തന്റെ പ്രണയം വെളിപ്പെടുത്തുന്നത്.

കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകര്‍ക്കിടയിലേക്ക് പടര്‍ന്നുകയറിയ പരിപാടിയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും' എന്ന ഷോ. സംപ്രേഷണം ആരംഭിച്ച് ആദ്യ ആഴ്ചയില്‍ തന്നെ റേറ്റിങ്ങില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ച പരിപാടിയാണ് സ്റ്റാര്‍ട്ട് മ്യൂസിക്ക്.

 ഇതുവരെ ആരോടും പറയാത്ത പ്രണയം വെളിപ്പെടുത്തി പൗര്‍ണമിത്തിങ്കളിലെ പ്രേം; ആഘോഷമാക്കി ആര്യയും സ്റ്റാര്‍ട്ട് മ്യൂസിക്കും

പ്രൊമോയില്‍ പൗര്‍ണമിത്തിങ്കളിലെ പ്രേം ഇതുവരെ ആരോടും പറയാത്ത പ്രണയം വെളിപ്പെടുത്തുന്നു എന്ന ടൈറ്റിലിലാണ് പുറത്തുവന്നത്. ഷോയില്‍ ഡിജെ ചെയ്യുന്ന നന്ദിനിയെയും സീരിയല്‍ താരം വിഷ്ണു വി നായരെയും ചേര്‍ത്തുനിര്‍ത്തിയാണ് പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഓരോ ദിവസവും രസകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഷോയില്‍ പുതിയൊരു തമാശയാണ് വൈറലാവുന്നത്. സാധാരണ ആങ്കറായ ആര്യയോ മറ്റ് മത്സരാര്‍ത്ഥികളോ ആണ് ഷോയില്‍ ശ്രദ്ധിക്കപ്പെടുന്നതെങ്കില്‍ വെള്ളിയാഴ്ചത്തെ മത്സരത്തില്‍ പുതിയൊരാളാണ്.

നിരവധി മത്സരങ്ങളും സസ്‌പെന്‍സുകളും തമാശകളും ഡാന്‍സും പാട്ടും ഒക്കെയായി ഒരു ഉത്സവം തന്നെയാണ് സ്റ്റാര്‍ട്ട് മ്യൂസിക്. പരിപാടിയില്‍ മത്സരാര്‍ത്ഥികളായി എത്തുന്നതാവട്ടെ നമ്മുടെ സ്വന്തം സീരിയല്‍ താരങ്ങളും. ഏഷ്യാനെറ്റിലും മറ്റുമായി സംപ്രേഷണം ചെയ്യുന്ന നിരവധി സീരിയലിലെ താരങ്ങള്‍ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. 'നീലക്കുയില്‍', 'വാനമ്പാടി' തുടങ്ങി സീരിയലുകളുടെ പേരില്‍ തന്നെയും ടീമുകള്‍ മത്സരിക്കുന്നുണ്ട്.

പുതിയ എപ്പിസോഡില്‍ 'വാനമ്പാടി', 'കസ്തൂരിമാന്‍', 'പൗര്‍ണ്ണമിത്തിങ്കള്‍' എന്നീ പരമ്പരയിലെ താരങ്ങളാണ് മത്സരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Prem from Pournami Thinkal reveals about his love, News, Cinema, Entertainment, Actor, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia