ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്, ദൈവാനുഗ്രഹത്താല്‍ സംഭവിച്ച മഹാ അദ്ഭുതമാണിത്; ഗര്‍ഭകാല വിശേഷങ്ങളും പുതിയ ചിത്രങ്ങളുമായി വീണ്ടും ഗായിക ശ്രേയ ഘോഷാല്‍
Mar 29, 2021, 13:38 IST
മുംബൈ: (www.kvartha.com 29.03.2021) ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്, ദൈവാനുഗ്രഹത്താല്‍ സംഭവിച്ച മഹാ അദ്ഭുതമാണിത്, ഗര്‍ഭകാല വിശേഷങ്ങളും പുതിയ ചിത്രങ്ങളുമായി വീണ്ടും ഗായിക ശ്രേയ ഘോഷാല്‍. വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ലൈറ്റ് ആഷ് നിറത്തിലുള്ള സിംപിള്‍ ഗൗണില്‍ ആണ് ശ്രേയ പ്രത്യക്ഷപ്പെട്ടത്.

ദിയ മിര്‍സ, നീതി മോഹന്‍, ഹര്‍ഷ്ദീപ് കൗര്‍ തുടങ്ങി സിനിമാ, സംഗീതരംഗത്തെ പ്രമുഖര്‍ ഉള്‍പെടെയുള്ളവര്‍ ചിത്രത്തിന് പ്രതികരണങ്ങളുമായെത്തി. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അമ്മ ശര്‍മിസ്തയുടെ 60-ാം പിറന്നാള്‍ ആഘോഷവേളയില്‍ നിറവയറുമായെത്തിയ ശ്രേയ ഘോഷാലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമലോകത്ത് വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ മാസം ആദ്യവാരമാണ് ശ്രേയ ഘോഷാലും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായയും ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണെന്ന കാര്യം ആരാധകരെ അറിയിച്ചത്. നിറവയറില്‍ കൈ ചേര്‍ത്തു നില്‍ക്കുന്നതിന്റെ ചിത്രവും ഗായിക പങ്കുവച്ചിരുന്നു. ഗര്‍ഭകാലത്തെ വീട്ടുകാരുടെ കരുതലിനെക്കുറിച്ചും കാത്തിരിപ്പിനെക്കുറിച്ചും ഗായിക ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
2015 ല്‍ ആണ് ശ്രേയ ഘോഷാലും ശൈലാദിത്യ മുഖോപാധ്യായയും തമ്മിലുള്ള വിവാഹം നടന്നത്. ആറുവര്‍ഷത്തിനുശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞു പിറക്കാന്‍ പോകുന്നത്.
Keywords: Pregnant Shreya Ghoshal Shares Gorgeous Pics From Her Maternity Diaries, Mumbai, News, Singer, Cinema, Social Media, Pregnant Woman, National.Experiencing the most beautiful phase of my life. The divine miracle of God.
— Shreya Ghoshal (@shreyaghoshal) March 28, 2021
📸 @shiladitya pic.twitter.com/OW1qtcuMkp
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.