മസില്‍മാനെ ജയിലില്‍ കാണാന്‍ താരറാണി തൊപ്പിമറച്ചെത്തി; ദൃശ്യങ്ങള്‍ പുറത്ത്, നടിയെ തിരിച്ചറിഞ്ഞവര്‍ ഞെട്ടി, വീഡിയോ കാണാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 06.04.2018) കൃഷ്ണ മാനിനെ വേട്ടയാടിക്കൊന്ന കേസില്‍ അഞ്ചുവര്‍ഷത്തെ തടവു ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മസില്‍മാന്‍ സല്‍മാന്‍ ഖാനെ കാണാന്‍ ഉറ്റസുഹൃത്തായ ബോളിവുഡ് താരറാണി ജയിലിലെത്തി. ക്യാമറാകണ്ണുകളില്‍ നിന്ന് രക്ഷപ്പെടാനായി തലയില്‍ വലിയൊരു തൊപ്പിയണിഞ്ഞെത്തിയ താരത്തെ കണ്ടവര്‍ ആദ്യം ഒന്നു ഞെട്ടി.

സല്‍മാന്റെ അടുത്ത സുഹൃത്തായ പ്രീതിസിന്റയാണ് ജയിലിലെത്തിയത്. ജോധ്പുര്‍ വിമാനത്താവളത്തിലെത്തിയ പ്രീതി കാര്‍ മാര്‍ഗം ജയിലിലെത്തുകയായിരുന്നു. പ്രീതി സല്‍മാനെ കാണാനെത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

 മസില്‍മാനെ ജയിലില്‍ കാണാന്‍ താരറാണി തൊപ്പിമറച്ചെത്തി; ദൃശ്യങ്ങള്‍ പുറത്ത്, നടിയെ തിരിച്ചറിഞ്ഞവര്‍ ഞെട്ടി, വീഡിയോ കാണാം

അതേസമയം കൃഷ്ണ മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ജോധ്പുര്‍ സെഷന്‍സ് കോടതി വിധി പറയാന്‍ ശനിയാഴ്ചത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം കേസില്‍ വിധി പറഞ്ഞ ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. 51 പേജുള്ള ജാമ്യാപേക്ഷയാണ് സല്‍മാന്‍ ഖാന്‍ ജോധ്പുര്‍ സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്.

കൃഷ്ണ മൃഗത്തെ ആരാധിക്കുന്ന ബിഷ്‌ണോയ് സമുദായക്കാര്‍ മറ്റു കേസുകളുമായി ബന്ധപ്പെട്ട് ജോധ്പൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതുകൊണ്ട് താന്‍ സുരക്ഷിതനല്ലെന്ന് സല്‍മാന്‍ ഖാന്‍ ഹര്‍ജിയില്‍ ചൂണ്ടികാട്ടി. സല്‍മാനുവേണ്ടി ഹാജരായ അഭിഭാഷകനെതിരെയും കഴിഞ്ഞ ദിവസം ഭീഷണി ഉണ്ടായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സുരക്ഷയുടെ ഭാഗമായി ജയിലിനു പുറത്തും പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഖാന്‍ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതുമായ അരഡസനോളം ബോളിവുഡ് ചിത്രങ്ങളാണ് പ്രതിസന്ധിയിലാവുന്നത്.

റേസ് 3യും ഭാരതും അടക്കമുളള ചിത്രങ്ങളും ചില ടെലിവിഷന്‍ ഷോകളും മുടങ്ങുന്നതോടെ 1000 കോടിയോളം രൂപയുടെ പ്രതിസന്ധി വിനോദവ്യവസായത്തിലുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സല്‍മാനൊപ്പം വേട്ടയില്‍ പങ്കെടുത്ത സിനിമാ താരങ്ങളായ സെയ്ഫ് അലിഖാന്‍, സൊനാലി ബിന്ദ്ര, തബു, നീലം ഖോത്താലി എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.

16 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവും ലൗ ജിഹാദിന്റെ പേരില്‍ യുവാവിനെ ചുട്ടുകൊന്ന കേസിലെ പ്രതിയായ ശംഭുലാലും ഇതേ കോടതിയിലാണ് ശിക്ഷ അനുഭവിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയില്‍ തനിക്ക് ജയിലില്‍ നിന്നും ലഭിച്ച ഭക്ഷം കഴിക്കാതെ സല്‍മാന്‍ അത് ആശാറാം ബാപ്പുവിന് നല്‍കുകയായിരുന്നു.

Keywords: Preety Zinta meets Salman Khan in Jodhpur Jail, Mumbai, News, Jail, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script