Makeover | 'ആരാധകര്‍ തല പുകഴ്‌ക്കേണ്ട', തന്റെ പുതിയ മേകോവറിന്റെ കാരണം വ്യക്തമാക്കി നടി പ്രയാഗ മാര്‍ടിന്‍
Feb 9, 2023, 16:28 IST
കൊച്ചി: (www.kvartha.com) നടി പ്രയാഗ മാര്‍ടിന്റെ പുതിയ മേകോവര്‍ കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലും വലിയരീതിയില്‍ ചര്‍ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ രൂപ മാറ്റത്തിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.
മേകോവറിന് വേണ്ടിയല്ല മുടിക്ക് കളര്‍ ചെയ്തത്. സംഭവിച്ചു പോയതാണ് എന്നുമാണ് സെലിബ്രിറ്റി ക്രികറ്റ് ലീഗിന്റെ പ്രസ്മീറ്റിനിടെ താരം പറഞ്ഞത്. സിസിഎലിന്റെ ബ്രാന്‍ഡ് അംബാസഡറാണ് നടി. കൂടാതെ സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്നും താരം വ്യക്തമാക്കി.
സിസിഎലിന്റെ ഭാഗമായി നടത്തിയ മേകോവര്‍ അല്ല ഇതെന്ന് പറഞ്ഞ താരം മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ സംഭവിച്ചു പോയതാണെന്നും വ്യക്തമാക്കി. മേകോവര്‍ നടത്തണമെന്ന് ഉദ്ദേശിച്ചിട്ടുമില്ല. മുടി വെട്ടിയപ്പോള്‍ കളര്‍ ചെയ്‌തേക്കാമെന്ന് കരുതി. എന്നാല്‍ ഞാന്‍ വിചാരിച്ച കളര്‍ ഇതായിരുന്നില്ല. അബദ്ധം പറ്റിയതാണ്. മനഃപൂര്‍വം മാറ്റിയതല്ല എന്നും പ്രയാഗ പറഞ്ഞു.
ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന വിവരവും താരം ആരാധകരെ അറിയിച്ചു. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നും എനിക്ക് തോന്നി, അങ്ങനെ ബ്രേക് എടുക്കുന്നു. നിലവില്‍ ഒരു സിനിമയും കമിറ്റ് ചെയ്തിട്ടുമില്ല. അതുകൊണ്ട് പിന്നെ ഏത് ലുകായാലും കുഴപ്പമില്ലല്ലോ എന്നും നടി വ്യക്തമാക്കി.
Keywords: Prayaga Is Not Acting In Movies For Some Time, Kochi, News, Cinema, Actress, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.