നടി പ്രണിത സുഭാഷ് വിവാഹിതയായി: വ്യവസായി നിധിന്‍ രാജുവാണ് വരന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 01.06.2021) നടി പ്രണിത സുഭാഷ് വിവാഹിതയായി. ബംഗളൂരു സ്വദേശിയായ വ്യവസായി നിധിന്‍ രാജുവാണ് വരന്‍. ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് വിവാഹം നടത്തിയത്. അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
Aster mims 04/11/2022

നടി പ്രണിത സുഭാഷ് വിവാഹിതയായി: വ്യവസായി നിധിന്‍ രാജുവാണ് വരന്‍

പ്രണിത തന്നെയാണ് തന്റെ ഇസ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ആരോടും വിവാഹക്കാര്യം പറയാത്തതില്‍ താരം ക്ഷമയും ചോദിക്കുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹചടങ്ങുകള്‍ നിശ്ചയിച്ച ദിവസം തന്നെ നടക്കുമോ എന്ന് ഉറപ്പില്ലായിരുന്നുവെന്നും ഇതിനാലാണ് ഇക്കാര്യം നേരത്തെ അറിയാക്കാതിരുന്നതെന്നും നടി പറഞ്ഞു.

കന്നട ചിത്രം പോകിരിയിലൂടെയാണ് പ്രണിത അരങ്ങേറ്റം കുറിച്ചത്. കന്നട, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ച നടി പ്രിയദര്‍ശന്‍ ചിത്രം ഹാംഗാമ 2വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

Keywords:  Pranitha Subhash gets married, Bangalore, News, Cinema, Marriage, Social Media, Actress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia