SWISS-TOWER 24/07/2023

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ് ഡെയെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്; വില കുറഞ്ഞ വാക്കുകളിലൂടെ ഒരാള്‍ക്ക് എങ്ങനെ ഇത്രയും തരംതാഴാന്‍ കഴിയുന്നുവെന്ന് ചോദ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 26.12.2017) കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ് ഡെയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്. പൗരന്മാര്‍ മതേതരരാകരുത്, അവര്‍ തങ്ങളുടെ ജാതിയുടേയും മതത്തിന്റെയും പേരിലാകണം തിരിച്ചറിയപ്പെടേണ്ടതെന്ന ഹെഗ് ഡെയുടെ പരാമര്‍ശത്തിനെതിരെ തുറന്ന കത്തിലൂടെയാണ് പ്രകാശ് രാജിന്റെ വിമര്‍ശനം.

മതേതരത്വം എന്നാല്‍ സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവന്‍ എന്നല്ല. നാനാമതങ്ങളെ ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ്. ഇത്തരം വില കുറഞ്ഞ വാക്കുകളിലൂടെ ഒരാള്‍ക്ക് എങ്ങനെ ഇത്രയും തരംതാഴാന്‍ കഴിയും എന്ന് കത്തില്‍ പ്രകാശ് രാജ് ചോദിക്കുന്നു.

  കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ് ഡെയെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്; വില കുറഞ്ഞ വാക്കുകളിലൂടെ ഒരാള്‍ക്ക് എങ്ങനെ ഇത്രയും തരംതാഴാന്‍ കഴിയുന്നുവെന്ന് ചോദ്യം

മതേതരര്‍ എന്നും പുരോഗമനവാദികള്‍ എന്നും സ്വയം വിശേഷിപ്പിക്കുന്നവര്‍ സ്വന്തം മാതാപിതാക്കളുടെ രക്തം തിരിച്ചറിയാത്തവരാണെന്നും, അത്തരം തിരിച്ചറിയലുകളിലൂടെയാണ് ഒരാള്‍ക്ക് ആത്മാഭിമാനം ഉണ്ടാകുന്നതെന്നുമായിരുന്നു അനന്തകുമാറിന്റെ പ്രസ്താവന. ഭരണഘടന കാലോചിതമായി പരിഷ്‌കരിക്കണം എന്ന് അഭിപ്രായപ്പെട്ട അനന്ത് കുമാര്‍ അതിനായാണ് തങ്ങള്‍ വന്നിരിക്കുന്നതെന്നും പറഞ്ഞു.

മുന്‍പും ഇത്തരത്തിലുള്ള വിവാദപ്രസ്താവനകള്‍ നടത്തിയിട്ടുള്ള ആളാണ് നൈപുണ്യ വികസനത്തിന്റെയും സംരംഭകത്വത്തിന്റെയും ചുമതല വഹിക്കുന്ന അനന്ദകുമാര്‍. ഇസ്ലാമിനെ ഭീകരവാദവുമായി ബന്ധിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന് ഹെഗ് ഡെ നിയമനടപടിയും നേരിട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Prakash Raj reacts to Anantkumar Hegde's 'cheap comments' on secularism, Chennai, News, Cinema, Entertainment, Letter, Religion, Parents, Terrorism, Controversy, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia