ബാഹുബലി ഫെയിം പ്രഭാസ് വിവാഹിതനാകുന്നു; വധു അകന്ന ബന്ധു

 


ഹൈദരാബാദ്: (www.kvartha.com 26.10.2016) ബാഹുബലി ഫെയിം പ്രഭാസ് ഉടന്‍ വിവാഹിതനാകുമെന്ന് റിപ്പോര്‍ട്ട്. ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ .

37- ാം പിറന്നാള്‍ ആഘോഷത്തിനു തൊട്ടുപിന്നാലെയാണ് പ്രഭാസിന്റെ വിവാഹവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ബാഹുബലിക്കു വേണ്ടി വിവാഹം വൈകിപ്പിച്ചതിനാല്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

വിശാഖപട്ടണം സ്വദശിനിയാണ് വധു എന്നും വീട്ടുകാര്‍ തന്നെ ആലോചിച്ച് ഉറപ്പിച്ചതാണ് വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്. . ബാഹുബലി 2വിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഡിസംബറില്‍ വിവാഹ നിശ്ചയം നടത്താനും അടുത്തവര്‍ഷം വിവാഹം നടത്താനുമാണ് തീരുമാനമെന്ന് പ്രഭാസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പെണ്‍കുട്ടി വിശാഖപട്ടണത്തിലെ ഒരു തെലുങ്ക് കുടുംബത്തില്‍ നിന്നായിരിക്കും, ചലച്ചിത്ര രംഗവുമായി യാതൊരു ബന്ധവും ഇല്ല. മാത്രമല്ല പ്രഭാസിന്റെയും പെണ്‍കുട്ടിയുടെയും കുടുംബങ്ങള്‍ തമ്മില്‍ അകന്ന ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ വിവാഹ വാര്‍ത്തയ്‌ക്കെതിരെ പ്രഭാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബാഹുബലിക്കു വേണ്ടി മൂന്നു വര്‍ഷത്തേക്ക് വിവാഹം പോലും വേണ്ടെന്നു വെച്ചിരിക്കുകയായിരുന്നു താരം. ഇതോടെ ഉറപ്പിച്ചിരുന്ന വിവാഹം മുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബാഹുബലി ഫെയിം പ്രഭാസ് വിവാഹിതനാകുന്നു; വധു അകന്ന ബന്ധു

Keywords:  Prabhas Wedding in March 2017 Fixed, Hyderabad, Family, Report, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia